ഓരോ ഇന്ത്യക്കാരന്‍റെയും മനസില്‍ പതി​ഞ്ഞ ദിനം; ഹോക്കി ടീമിനെ അഭിനന്ദിച്ച്‌​ മോദി

August 5, 2021
184
Views

ന്യൂഡല്‍ഹി: ജര്‍മ്മനിയെ തോല്‍പ്പിച്ച്‌​ ഒളിമ്ബിക്​സ്​ ഹോക്കിയില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ പുരുഷ ടീമിനെ അഭിനന്ദിച്ച്‌​ പ്രധാനമന്ത്രി നരേന്ദ്ര മോദി. ചരിത്രമാണ്​ ടോക്യോയില്‍ പിറന്നിരിക്കുന്നതെന്ന്​ മോദി ട്വീറ്റ്​ ചെയ്​തു.

ഓരോ ഇന്ത്യക്കാ​ര​േന്‍റയും മനസില്‍ പതിഞ്ഞ ദിനമാണിത്​. നമ്മുടെ ഹോക്കി ടീം വെങ്കലമെഡല്‍ രാജ്യത്തെത്തിച്ചിരിക്കുന്നു. വിജയത്തിലൂടെ ടീം രാജ്യത്തിന്‍റെ മുഴുവന്‍ ശ്രദ്ധ പിടിച്ചുപറ്റിയെന്നും മോദി വ്യക്​തമാക്കി. രാജ്യം നിങ്ങളെയോര്‍ത്ത്​ അഭിമാനിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചരിത്രവിജയം ഹോക്കിയില്‍ പുതുയുഗത്തിന്​ തുടക്കം കുറിക്കുമെന്ന്​ രാഷ്​ട്രപതി രാംനാഥ്​ കോവിന്ദും പ്രതികരിച്ചു.

41 വര്‍ഷത്തിന്​ ശേഷമാണ്​ ഇന്ത്യന്‍ ഹോക്കി ടീം ഒളിമ്ബിക്​സ്​ മെഡല്‍ സ്വന്തമാക്കുന്നത്​. ജര്‍മ്മനിക്കെതിരെയുള്ള മത്സരം 5-4നാണ്​ ഇന്ത്യ വിജയിച്ചത്​.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *