ഐഷ സുല്‍ത്താനയെ വീണ്ടും ചോദ്യം ചെയ്യുന്നു

July 8, 2021
58
Views

കൊച്ചി ; സിനിമാ പ്രവര്‍ത്തകയും ചാനല്‍ ചര്‍ച്ചയിലെ പരാമര്‍ശത്തിന് രാജ്യദ്രോഹ കേസില്‍ പെടുകയും ചെയ്ത ഐഷ സുല്‍ത്താനയെ വീണ്ടും ചോദ്യം ചെയ്യുന്നു. ലക്ഷദ്വീപിലെ കവരത്തി പോലീസ് കൊച്ചിയിലെ ഫ്ലാറ്റിലെത്തിയാണ് ചോദ്യം ചെയ്യുന്നത്.

ഐഷ താമസിക്കുന്ന കാക്കനാട്ടെ ഫ്ലാറ്റില്‍ കവരത്തി പോലീസ് എത്തുകയായിരുന്നു. ഇത് മൂന്നാം തവണയാണ് ഐഷയെ പോലീസ് ചോദ്യം ചെയ്യുന്നത്. മുന്‍കൂട്ടി അറിയിക്കാതെയാണ് ചോദ്യം ചെയ്യാന്‍ പോലീസ് താമസസ്ഥലത്തെത്തിയതെന്ന് ഐഷ സുല്‍ത്താന പറഞ്ഞു.

നേരത്തേ, ഐഷ സുല്‍ത്താന ലക്ഷദ്വീപ് പോലീസിന്റെ മുന്നില്‍ ഹാജരായിരുന്നു. അന്ന് രണ്ട് പ്രാവശ്യമാണ് ചോദ്യം ചെയ്തത്. ലക്ഷദ്വീപിലെ ബി ജെ പി ഭാരവാഹികളാണ് ഐഷക്കെതിരെ രാജ്യദ്രോഹ കേസെടുക്കാന്‍ പരാതി നല്‍കിയത്.

Article Tags:
·
Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *