പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ആള്‍ വിഷം കഴിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ചു

September 10, 2021
126
Views

വയനാട്: പനമരം താഴെ നെല്ലിയമ്ബം കാവടത്ത് വൃദ്ധ ദമ്ബതികള്‍ കൊല്ലപ്പെട്ട കേസില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു പ്രതി വിഷം കഴിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ചു. പനമരം സ്വദേശി അര്‍ജുനാ(24)ണ് ആത്മഹത്യക്ക് ശ്രമിച്ചത്.

ജൂണ്‍ 10ന് രാത്രിയിലാണ് റിട്ട. അധ്യാപകന്‍ പത്മാലയത്തില്‍ കേശവന്‍ മാസ്റ്ററും (72) ഭാര്യ പത്മാവതിയും (68) കുത്തേറ്റ് മരിച്ചത്. മുഖം മൂടി ധരിച്ചെത്തിയവര്‍ ഇരുവരേയും കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുന്നതിനിടയിലാണ് ചോദ്യം ചെയ്യലിനായി അര്‍ജുനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്.

നിലവില്‍ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ് അര്‍ജുന്‍. ചോദ്യം ചെയ്യലിനായി ഇന്നലെ രാവിലെ എട്ട് മണിയോടെ അര്‍ജുന്‍ വീട്ടില്‍ നിന്ന് ഇറങ്ങിയതായി വീട്ടുകാര്‍ പറഞ്ഞു. വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് ഡിവൈഎസ്പി ഓഫിസില്‍വച്ച്‌ അര്‍ജുന്‍ വിഷം കഴിച്ചെന്ന വിവരം ലഭിക്കുന്നത്.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *