മ​യ​ക്കു​മ​രു​ന്ന് ബ​ന്ധം: ഇ ബുള്‍ജെറ്റ് സഹോദരങ്ങളുടെ കസ്​റ്റഡി ആവശ്യപ്പെട്ട്​ പൊലീസ്

August 18, 2021
217
Views

ത​ല​ശ്ശേ​രി: ഇ ​ബു​ള്‍​ജെ​റ്റ് സ​ഹോ​ദ​ര​ങ്ങ​ള്‍​ക്ക് മ​യ​ക്കു​മ​രു​ന്ന് ബ​ന്ധം സം​ശ​യി​ച്ച്‌ പൊ​ലീ​സ്. മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തി​ല്‍ ഇ​വ​ര്‍​ക്ക് പ​ങ്കു​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ക്കാ​ന്‍ പ്ര​തി​ക​ളെ ക​സ്​​റ്റ​ഡി​യി​ല്‍ വി​ട്ടു​കി​ട്ട​ണ​മെ​ന്ന ആ​വ​ശ്യ​വും പൊ​ലീ​സ് ഉ​ന്ന​യി​ച്ചു. പ്ര​തി​ക​ളു​ടെ ജാ​മ്യം റ​ദ്ദ് ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ത​ല​ശ്ശേ​രി കോ​ട​തി​യി​ല്‍ ന​ല്‍​കി​യ ഹ​ര​ജി​യി​ലാ​ണ് പൊ​ലീ​സ് ഇ​ക്കാ​ര്യ​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്.

വ്ലോ​ഗ​ര്‍ സ​ഹോ​ദ​ര​ങ്ങ​ളാ​യ എ​ബി​​ന്‍റെ​യും ലി​ബി​​ന്‍റെ​യും ജാ​മ്യം റ​ദ്ദ് ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ത​ല​ശ്ശേ​രി അ​ഡീ​ഷ​ന​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​യി​ല്‍ ന​ല്‍​കി​യ ഹ​ര​ജി​യി​ന്മേ​ലു​ള്ള വാ​ദ​ത്തി​ലാ​ണ് ഇ​വ​ര്‍​ക്ക് മ​യ​ക്കു​മ​രു​ന്ന് ബ​ന്ധ​മു​ണ്ടെ​ന്ന സം​ശ​യം പൊ​ലീ​സ് ഉ​ന്ന​യി​ച്ച​ത്. ക​ഞ്ചാ​വ് ചെ​ടി​ക​ള്‍ ഉ​യ​ര്‍​ത്തി​പ്പി​ടി​ച്ചു​ള്ള ദൃ​ശ്യ​ങ്ങ​ള്‍ യൂ ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ പ്ര​തി​ക​ള്‍ പ്ര​ദ​ര്‍​ശി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന് പൊ​ലീ​സ് ചൂ​ണ്ടി​ക്കാ​ട്ടി. ഇ​ത​ട​ക്കം, കു​റ്റ​കൃ​ത്യ​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന നി​ര​വ​ധി പോ​സ്​​റ്റു​ക​ള്‍ സൈ​ബ​ര്‍ വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി​യ​താ​യും പൊ​ലീ​സ് ഹ​ര​ജി​യി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി.

പ്ര​തി​ക​ള്‍ അ​റ​സ്​​റ്റി​ലാ​യ​തി​ന് പി​ന്നാ​ലെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ ന​ട​ന്ന ക​ലാ​പ ആ​ഹ്വാ​ന​ത്തി​ല്‍ ഇ​വ​ര്‍​ക്ക് പ​ങ്കു​ണ്ടോ എ​ന്നും പൊ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. ജാ​മ്യം റ​ദ്ദ് ചെ​യ്ത് ഇ​വ​രെ ക​സ്​​റ്റ​ഡി​യി​ല്‍ വി​ട്ടു​കി​ട്ട​ണ​മെ​ന്നാ​ണ് പൊ​ലീ​സി​​ന്‍റെ ആ​വ​ശ്യം. ഹ​ര​ജി​യി​ല്‍ പ്ര​തി​ക​ളു​ടെ വാ​ദം കേ​ള്‍​ക്കു​ന്ന​തി​നാ​യി കേ​സ് ബു​ധ​നാ​ഴ്ച​ത്തേ​ക്ക് മാ​റ്റി.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *