കാസർകോട് – കേരള ലോട്ടറിയുടെ പൂജാ ബംബറിന്റെ ഒന്നാം സമ്മാനമായ 12 കോടി രൂപ ഭാര്യ വിറ്റ ടിക്കറ്റിന് ലഭിച്ചപ്പോൾ ഭർത്താവ് വിറ്റ ടിക്കറ്റിന് രണ്ടാം സമ്മാനമായ ഒരു കോടി രൂപ. കാസർകോട് ജില്ലയിലെ ലോട്ടറി എജന്റുമാരാണ് ഒറ്റ നറുക്കെടുപ്പിൽ കോടിപതികളെ സൃഷ്ടിച്ചിരിക്കുന്നത്. ഹൊസങ്കടിയിലെ ഭാരത് ലോട്ടറി ഏജൻസി വിൽപന നടത്തിയ ജെ സി 253199 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. മേരിക്കുട്ടി ജോജോയുടെ ഉടമസ്ഥതയിലുളളതാണ് ഈ ഏജൻസി. മേരിക്കുട്ടി ജോജോയുടെ ഭർത്താവ് ജോജോ ജോസഫും ലോട്ടറി ഏജന്റാണ്. പൂജ ബംമ്പറിലെ രണ്ടാം സമ്മാനം ജോജോ ജോസഫ് വിറ്റ ടിക്കറ്റിനാണ് രണ്ടാം സമ്മാനമായി ഒരു കോടി രൂപയാണ് ലഭിച്ചിരിക്കുന്നത്. 4 കോടിയാണ് പൂജാ ബമ്പറിന്റെ രണ്ടാം സമ്മാനം. ഒരു
കോടി വീതം നാല് പേർക്കാകും ലഭിക്കുക.
25000 പൂജ ബംമ്പർ ടിക്കറ്റുകൾ, ഭാരത് ലോട്ടറി ഏജൻസിയിൽ നിന്നും വിൽപന നടത്തിയിട്ടുണ്ട്. മറ്റ് ജില്ലകളിലടക്കം സപ്ലൈ ഏജന്റുമാരുമുണ്ട്. അതിൽ തന്നെ കാസർകോട് ജില്ലയിലുള്ളവർക്ക് തന്നെയാണോ ലോട്ടറി അടിച്ചതെന്ന കാര്യം സ്ഥിരീകരിക്കാനായിട്ടില്ല.
ഭാര്യ വിറ്റ ടിക്കറ്റിനു പൂജ ബംബറിൽ 12 കോടി ഭർത്താവു വിറ്റ ടിക്കറ്റിനു രണ്ടാം സമ്മാനം 1 കോടി
November 26, 2023