കൊച്ചി: സംസ്ഥാനത്ത് നിരവധി തട്ടിപ്പുകള്‍ നടക്കുന്ന സാഹചര്യത്തില്‍ ക്രൗഡ് ഫണ്ടിംഗില്‍ സര്‍ക്കാര്‍ നിരീക്ഷണം വേണമെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ചാരിറ്റി പ്രവര്‍ത്തകനായ ഫിറോസ് കുന്നംപറമ്ബലിനെ പരിഹസിച്ച് രംഗത്ത് വന്നിരിക്കുകയാണ് പോരാളി ഷാജി. നന്മ മരങ്ങളെ തളര്‍ത്തുന്ന സുപ്രധാന നിമിഷങ്ങള്‍ എന്ന് പറഞ്ഞാണ് പോരാളി ഷാജി ഫേസ്‌ബുക്കില്‍ പരിഹാസ പോസ്റ്റ് ഇട്ടിരിക്കുന്നത്.
‘ചാരിറ്റിയുടെ പേരില്‍ വ്യാപകമായ തട്ടിപ്പും തമ്മില്‍ തല്ലും നടക്കുന്നെന്ന് കോടതി. തട്ടിപ്പുകള്‍ ആവര്‍ത്തിക്കുമ്ബോള്‍ ഭാവിയില്‍ ആരും ആരെയും സഹായിക്കാന്‍ തയ്യാറാവത്ത അവസ്ഥ വരുമെന്നും കോടതി പരാമര്‍ശം. ഇനിയില്ലേ ആ സുവര്‍ണ കാലം. നന്മ മരങ്ങളെ തളര്‍ത്തുന്ന സുപ്രധാന നിമിഷങ്ങള്‍ ഇതാ’ – ഇങ്ങനെയായിരുന്നു പോരാളി ഷാജിയുടെ കുറിപ്പ്. ഒപ്പം ചേര്‍ത്തിരിക്കുന്ന പോസ്റ്ററില്‍ ഫിറോസ് കുന്നംപറമ്ബലിന്റെ ഫോട്ടോയുമുണ്ട്. ‘തട്ടിപ്പു പൊളിഞ്ഞു, സാബു സാറിനൊപ്പം ഫിറോസ് ഇക്കയും കേരളം വിടുന്നു’ എന്നാണു ഈ ഫോട്ടോയില്‍ എഴുതിയിരിക്കുന്നത്.
പോരാളി ഷാജിയുടെ പോസ്റ്റില്‍ നിരവധിയാളുകളാണ് ഷാജിയെ വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുന്നത്. ‘അതായിരിക്കും മുഖ്യമന്ത്രിയുടെ മോള് ആദ്യേ സ്ഥലം വിട്ട് കര്‍ണാടകയില്‍ പോയത്’ എന്നാണു ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. ‘കുറെ പാവങ്ങളെ ജീവിതത്തിലേക്ക് തിരികെ എത്തിച്ച ആളാണ് ഫിറോസിക്ക എന്നും നിങ്ങളൊന്നും ഒരിക്കല്‍ പോലും ആരെയും സഹായിച്ചിട്ടില്ലല്ലോ’യെന്നും ചോദിക്കുന്നവരുണ്ട്. ‘അഭിമന്യുവിന് വേണ്ടി മൂന്നര കോടി പിരിച്ചിട്ട് 65ലക്ഷം കൊടുത്തിട്ട് ബാക്കി വിഴുങ്ങിയ ടീം. പ്രളയത്തില്‍ പിരിച്ചിട്ട് മുച്ചൂടും മുക്കിയ ടീം. ഓഖിയില്‍ പിരിച്ചിട്ട് മുക്കിയ ടീം. വാക്സിന് പിരിച്ചിട്ട് മുക്കിയ ടീം. ഇവരെയും കൂടെ ഒന്ന് പിടിക്കാന്‍ പറയണേ കോടതിയോട്’ എന്നാണു മറ്റൊരു കമന്റ്.