അനിത വധക്കേസ്‌; പ്രതീഷിന് നിരവധി സ്ത്രീകളുമായി ബന്ധം

July 15, 2021
203
Views

ആലപ്പുഴ: അനിത വധക്കേസില്‍ യുവതിയുടെ കാമുകനും കേസിലെ പ്രതിയുമായ പ്രതീഷിനെതിരെ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. അനിതയേയും രജനിയേയും കൂടാതെ ഒരുപാട് സ്ത്രീകളുമായി ഇയാള്‍ക്ക് ബന്ധമുണ്ടായിരുന്നു.

സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു പ്രതീഷ് സ്ത്രീകളെ വലയിലാക്കിയിരുന്നത്.ഫോണ്‍ പരിശോധിച്ചപ്പോഴാണ് പൊലീസിന് ഇക്കാര്യം മനസിലായത്. പ്രദേശത്തെ മദ്യപാന സദസുകളില്‍ ‘ഹീറോ’ പരിവേഷമായിരുന്നു ഇയാള്‍ക്ക്. താന്‍ സ്വര്‍ണക്കടത്തുസംഘത്തിലെ അംഗമാണെന്നും, വിദേശത്ത് കള്ളക്കടത്തുസംഘത്തില്‍ ജോലിചെയ്തിരുന്നുവെന്നൊക്കെയായിരുന്നു യുവാവ് പറഞ്ഞിരുന്നത്. പൊലീസ് ഇതൊന്നും കാര്യമായെടുത്തിട്ടില്ല.


നാട്ടില്‍ ഗുണ്ടായായും വിലസി. ഇയാളുടെ കൈവശം എപ്പോഴും എയര്‍ഗണ്ണ് ഉണ്ടായിരുന്നു. എതിര്‍ക്കുന്നവരെയൊക്കെ തോക്ക് ചൂണ്ടി വിരട്ടി. രജനിയുടെ അമ്മയേയും മറ്റ് ബന്ധുക്കളെയും ഇത്തരത്തില്‍ വിരട്ടിയാണ് വരുതിയിലാക്കിയത്.

അനിത വീട്ടില്‍ വന്നതിനെപ്പറ്റി ആരോടും പറയരുതെന്ന് പറഞ്ഞും ഇയാള്‍ രജനിയുടെ അമ്മയെ ഭീഷണിപ്പെടുത്തിയിരുന്നു. അനിതയെ കൊന്ന് ആറ്റിലെറിയാനായിരുന്നു പ്രതികള്‍ പദ്ധതിയിട്ടിരുന്നത്. ഇതിനായി ബന്ധുവിന്റെ വള്ളവും നേരത്തെ വാങ്ങിവച്ചിരുന്നു.

രണ്ടാംകൃഷിയുള്ള പാടത്തുനിന്ന് തോട്ടിലേക്ക് പമ്ബിങ് നടക്കുന്നതിനാല്‍ ശക്തമായ ഒഴുക്കുണ്ട്. കൂടാതെ കിഴക്കന്‍ വെള്ളത്തിന്റെ വരവുകൂടിയാകുമ്ബോള്‍ മൃതദേഹം വേഗം വേമ്ബനാട്ടുകായലിലേക്ക് ഒഴുകിപ്പോകുമെന്നായിരുന്നു പ്രതീഷും രജനിയും കണക്കുകൂട്ടിയിരുന്നത്. എന്നാല്‍ വള്ളം മറിഞ്ഞതോടെ കണക്കുകൂട്ടലുകളെല്ലാം പിഴച്ചു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *