ആമസോണ്‍ പ്രൈമിലൂടെ പുറത്തിറങ്ങിയ തങ്ങളുടെ ചിത്രങ്ങളുടെ വിശേഷങ്ങള്‍ പങ്കുവെച്ച് വിദ്യ ബാലനും പൃഥ്വിരാജും. വീഡിയോ കോളിലൂടെയാണ് ഇരുവരും വിശേഷങ്ങള്‍ പങ്കുവെച്ചത്. ആമസോണ്‍ പ്രൈമിന്റെ യൂട്യൂബ് ചാനലിലൂടെയാണ് വിദ്യ ബാലന്‍ പൃഥ്വിരാജിന് വീഡിയോ കോള്‍ ചെയ്ത് സംസാരിക്കുന്ന വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.
പൃഥ്വിരാജ് നായകനായ കോൾഡ് കേസും വിദ്യാബാലൻ കേന്ദ്ര കഥാപാത്രമായെത്തിയ ഷെർണിയും ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്തിരുന്നു. ഇരു ചിത്രങ്ങളുടെയും വിശേഷങ്ങൾ പങ്കുവെക്കുന്നതാണ് വീഡിയോ.
വിദ്യാ ബാലൻ പൃഥ്വിരാജിനെ വീഡിയോ കോള്‍ ചെയ്യുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. തുടർന്ന് വിദ്യ പൃഥ്വിരാജിനോട് വിശേഷങ്ങൾ ചോദിക്കുന്നു. ഇരുവരും ഒരുമിച്ച് അഭിനയിച്ച ഉറുമി എന്ന സിഎൻമയുടെ ഓർമ്മകളും പങ്കുവെക്കുന്നു. തുടർന്ന് കോൾഡ് കേസിനെക്കുറിച്ച് വിദ്യ നടനോട് ചോദിക്കുന്നു. ട്രെയ്‌ലരിൽ കണ്ട കുട്ടി ആരാണെന്നു ചോദിക്കുമ്പോൾ അതൊരു കുട്ടിയല്ലെന്നും പടത്തിലെ ഹൊറര്‍ ഘടകമാണെന്നുമാണ് പൃഥ്വിരാജിന്റെ മറുപടി.
ഷെര്‍ണിയുടെ വിശേഷങ്ങളിലേക്ക് കടക്കുമ്പോൾ ചിത്രം മലയാളത്തില്‍ സംവിധാനം ചെയ്തുകൂടെ എന്ന് വിദ്യ ചോദിക്കുന്നു. ആദ്യം സിനിമ കാണട്ടെ എന്ന് പൃഥ്വി മറുപടിയും നൽകുന്നു.https://www.youtube.com/embed/cTb2z6Mn5cU?feature=oembed
ജൂൺ 18നാണ് ഷെർണി റിലീസ് ചെയ്തത്. വിദ്യ ബാലൻ ഒരു വനം വകുപ്പ് ഉദ്യോഗസ്ഥയായാണ് എത്തുന്നത്. അമിത്ത് മസുര്‍ക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം ടി സീരീസാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ ഷാറദ് സക്‌സേന, മുകുള്‍ ഛദ്ദ, വിജയ് റാസ്, ഇലാ അര്‍ജുന്‍, ബിര്‍ജേന്ദ്ര കല, നീരജ് കാബി എന്നിവരും വിദ്യാ ബാലനൊപ്പം വേഷമിടുന്നു.
പൃഥ്വിരാജ് നായകനായ കോൾഡ് കേസ് ജൂൺ 30നാണ് റിലീസ് ചെയ്തത്. ഛായാഗ്രാഹകനായ തനു ബാലക് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കോള്‍ഡ് കേസ്. യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രത്തില്‍ പൃഥ്വിരാജ് ഒരു അന്വേഷണ ഉദ്യേഗസ്ഥന്റെ വേഷമാണ് അവതരിപ്പിക്കുന്നത്. എസിപി സത്യരാജ് എന്നാണ് കഥാപാത്രത്തിന്റെ പേര്. കോള്‍ഡ് കേസില്‍ അദിതി ബാലനാണ് നായിക. ചിത്രം