ഡബ്ലിൻ: ദോഹയില്‍ നിന്ന് അയർലൻഡിലെ ഡബ്ലിനിലേക്ക് പുറപ്പെട്ട ഖത്തർ എയർവേയ്‌സ് വിമാനം ആകാശച്ചുഴിയില്‍പ്പെട്ട് 12 പേർക്ക് നിസാര പരിക്ക്.
വിമാനം ഇന്ത്യൻ സമയം ഇന്നലെ വൈകിട്ട് 5.30ന് സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് ലാൻഡ് ചെയ്തു. ബോയിംഗ് 787 ഡ്രീംലൈനർ മോഡല്‍ വിമാനം തുർക്കിക്ക് മുകളിലൂടെ സഞ്ചരിക്കവെയാണ് 20 സെക്കൻഡ് നേരത്തേക്ക് ആകാശച്ചുഴിയില്‍ പെട്ടത്. അടുത്തിടെ, സിംഗപ്പൂർ എയർലൈൻസ് വിമാനം ആൻഡമാൻ കടലിന് മുകളില്‍ വച്ച് ആകാശച്ചുഴിയില്‍പ്പെട്ടിരുന്നു. സംഭവത്തില്‍ ഒരാള്‍ മരിക്കുകയും 104 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു.