മുംബൈ: ദില്ലിയിൽ നിന്ന് ഗോവയിലേക്ക് പുറപ്പെട്ട രാജധാനി എക്‌സ്പ്രസ് മഹാരാഷ്ട്രയിലെ രത്‌നഗിരിയിലെ തുരങ്കത്തിൽവെച്ച് പാളം തെറ്റി. രത്‌നഗിരിക്കടുത്തെ കർബുഡെ തുരങ്കത്തിലാണ് അപകടമുണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ വാർത്താഏജൻസിയായ പിടിഐയോട് പറഞ്ഞു. ദില്ലി നിസാമുദ്ദീനിൽ നിന്നാണ് ട്രെയിൻ പുറപ്പെട്ടത്. കൂടുതൽ വിവരങ്ങൾ പറത്തുവന്നിട്ടില്ല.
