പ്രതിപക്ഷ പ്രതിഷേധത്തിനിടെ ബില്ലുകള്‍ പാസാക്കി രാജ്യസഭ.
ഡല്‍ഹി: പ്രതിപക്ഷ പ്രതിഷേധത്തിനിടെ ബില്ലുകള്‍ പാസാക്കി രാജ്യസഭ. ജമ്മു കശ്മീര്‍ പുനഃസംഘടന ഭേദഗതി ബില്‍, ജമ്മു കശ്മീര്‍ സംവരണ ഭേദഗതി ബില്‍ എന്നിവയാണ് രാജ്യസഭ പാസാക്കിയത്.
ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ആണ് ബില്ലുകള്‍ രാജ്യസഭയില്‍ അവതരിപ്പിച്ചത്.
പാര്‍ലമെന്റിലെ സുരക്ഷാവീഴ്ചയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം രാജ്യസഭയില്‍ ബഹളം വയ്ക്കുന്നതിനിടയിലാണ് രാജ്യസഭ ബില്ലുകള്‍ പാസാക്കിയത്. പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട് ഉന്നതതല സമിതിയെ അന്വേഷണത്തിന് നിയോഗിച്ചിട്ടുണ്ട് എന്ന് ജഗ്ദീപ് ധന്‍കര്‍ സഭയെ അറിയിച്ചു. നടപടികളുമായി സഹകരിക്കണമെന്നും രാജ്യസഭാ ചെയര്മാന് പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു. ബില്ലുകള്‍ പാസായതിന് പിന്നാലെ രാജ്യസഭ നടപടികള്‍ വൈകുന്നേരം നാല് മണി വരെ നിര്‍ത്തിവെച്ചു.