ആശ്വാസക്കണക്ക്; രാജ്യത്ത് ഇന്ന് ഏഴായിരത്തോളം പുതിയ കൊവിഡ് കേസുകള്‍

March 1, 2022
93
Views

രാജ്യത്ത് കൊവിഡ് തീവ്രവ്യാപനത്തില്‍ വലിയ കുറവ്. 6,915 പേര്‍ക്ക് കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ കേസുകളുടെ എണ്ണം 42,931,045 ആയി.തിങ്കളാഴ്ച 1,822,513 ഡോസ് കൊവിഡ് വാക്‌സിനാണ് വിതരണം ചെയ്തത്. 1,777,025,914 ഡോസ് വാക്‌സിനാണ് ഇതുവരെ നല്‍കിയതെന്നാണ് ഔദ്യോഗിക കണക്കുകള്‍.

24 മണിക്കൂറിനിടെ 10,129 പേര്‍ രോഗമുക്തരായി. 0.77 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 180 കൊവിഡ് മരണമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. 514,023 ആണ് ആകെ മരണനിരക്ക്. മഹാരാഷ്ട്ര- 1,43,701, കേരം-65,333, കര്‍ണാടക-39,950, തമിഴ്‌നാട്- 38,004, ഡല്‍ഹി- 26,122, ഉത്തര്‍പ്രദേശ്-23,456, പശ്ചിമ ബംഗാള്‍- 21,176 എന്നിങ്ങനെയാണ് സംസ്ഥാനങ്ങളിലെ ആകെ മരണനിരക്ക്.

കേരളത്തില്‍ ഇന്നലെ 2010 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം 332, എറണാകുളം 324, കോട്ടയം 194, കോഴിക്കോട് 186, കൊല്ലം 152, തൃശൂര്‍ 135, പത്തനംതിട്ട 120, ആലപ്പുഴ 113, ഇടുക്കി 111, കണ്ണൂര്‍ 89, മലപ്പുറം 81, പാലക്കാട് 77, വയനാട് 63, കാസര്‍ഗോഡ് 33 എന്നിങ്ങനെയാണ് ജില്ലകളിലെ കൊവിഡ് കണക്കുകള്‍. 24 മണിക്കൂറിനിടെ 29,545 സാമ്പിളുകളാണ് പരിശോധിച്ചത്.വിവിധ ജില്ലകളിലായി 99,446 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.

Article Categories:
India · Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *