വളരെ മോശം തന്നെ – പിഷാരടിയോട് രശ്മി ആര്‍ നായര്‍, കാര്യമെന്താണെന്ന് തിരക്കി ആരാധകര്‍

December 13, 2021
215
Views

സ്റ്റാന്‍ഡേര്‍ഡ് കൊമേഡിയന്‍, അവതാരകന്‍ നടന്‍, സംവിധായകന്‍ എന്നിങ്ങനെ പേരെടുത്ത താരമാണ് രമേശ് പിഷാരടി. രമേശിന്റെ കോമഡി നമ്ബരുകളെല്ലാം പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്.

താരം ഏഷ്യാനെറ്റില്‍ സിനിമാല എന്നാ കോമഡി പരിപാടി വഴിയാണ് ക്യാമറയ്ക്കു മുന്നിലെത്തുന്നത്. പിന്നീട് സിനിമകളിലും ചെറിയ വേഷങ്ങളില്‍ താരം എത്തി. പോസിറ്റീവ്, നസ്രാണി, കപ്പല്‍ മുതലാളി, സെല്ലുലോസ്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ഇമ്മാനുവല്‍, അമര്‍ അക്ബര്‍ ആന്റണി എന്നീ സിനിമകളാണ് താരത്തിന്റെ മികച്ച ചിത്രങ്ങള്‍.ബഡായി ബംഗ്ലാവ് എന്ന ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത കോമഡി പരിപാടിയില്‍ അവതാരകനായി രമേശ് പിഷാരടി ആയിരുന്നു ഉണ്ടായിരുന്നത്.
തുടര്‍ന്ന് സിനിമാ സംവിധായകനായും പിഷാരടി അരങ്ങേറ്റം കുറിച്ചു. പഞ്ചവര്‍ണ്ണ തത്ത, ഗാനഗന്ധര്‍വ്വന്‍ എന്നീ ചിത്രങ്ങളാണ് പിഷാരടിയുടെ സംവിധാനത്തില്‍ ഒരുങ്ങിയത്. ഇപ്പോഴിതാ തന്റെ പുതിയ ചിത്രത്തിനായുള്ള ഒരുക്കത്തിലാണ് താനെന്ന് പിഷാരടി തുറന്ന് പറഞ്ഞിരുന്നു. നിരവധി ആരാധകര്‍ ആശംസകളുമായി വന്നത്.

പക്ഷെ, പിഷാരടി ക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് രശ്മി ആര്‍ നായര്‍. സോഷ്യലിസ്റ്റ് ആക്ടിവിസ്റ്റായ രശ്മി ആര്‍ നായര്‍ പറയുന്നത് ഇങ്ങനെയാണ്,”പഞ്ചവര്‍ണ്ണ തത്ത ഗാനഗന്ധര്‍വ്വന്‍ എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം രമേശ് പിഷാരടി വീണ്ടും സംവിധാനം ചെയ്യുന്നെന്ന് .കേരളത്തിന് എന്തോ കാര്യമായ സമയ ദോഷമുണ്ട് അല്ലെങ്കില്‍ ഇങ്ങനെ ഒന്നിന് പിറകെ ഒന്നായി വരുമോ ‘ എന്നാണ് രശ്മി ആര്‍ നായര്‍ പറയുന്നത്.ചുംബന സമര നായികയാണ് ഇവര്‍. സ്ത്രീകള്‍ക്കെതിരെ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് തന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴി പ്രതികരിക്കാനാണ് രശ്മി ആര്‍ നായര്‍ ചെയ്യാറുള്ളത്.തന്റെ അഭിപ്രായങ്ങള്‍ എന്നും തുറന്നു പറയാറുണ്ട് ഇവര്‍.രമേശ് പിഷാരടിയുടെ ഡയറക്ഷന്‍ മോശം എന്നാണ് രശ്മി ആര്‍ നായര്‍ പറഞ്ഞിരിക്കുന്നത്.

Article Categories:
Entertainments

Leave a Reply

Your email address will not be published. Required fields are marked *