അതിവ്യാപന ശേഷിയുള്ള റിങ് വേം അഥവാ ടീനിയ എന്ന ഫംഗല്‍ രോഗം അമേരിക്കയിലെ രണ്ട് രോഗികള്‍ക്ക് സ്ഥിരീകരിച്ചു.
അതിവ്യാപന ശേഷിയുള്ള റിങ് വേം അഥവാ ടീനിയ എന്ന ഫംഗല്‍ രോഗം അമേരിക്കയിലെ രണ്ട് രോഗികള്‍ക്ക് സ്ഥിരീകരിച്ചു.
28ഉം 47ഉം വയസ്സുള്ള രണ്ട് സ്ത്രീകളിലാണ് ഇത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
ചര്‍മത്തെ ബാധിക്കുന്ന ഈ ഫംഗല്‍ബാധ ഒരു പകര്‍ച്ചവ്യാധിയായി മാറാന്‍ സാധ്യതയുണ്ടെന്നും ലോകം ഇതിനെ നേരിടാന്‍ സജ്ജമല്ലെന്നുമാണ് വിദഗ്ധരുടെ പറയുന്നു. ഫംഗസ് കാരണം ചര്‍മത്തില്‍ പ്രത്യക്ഷമാകുന്ന വട്ടത്തിലുള്ള ചൊറിയാണ് റിങ് വേം. രോഗബാധിതരായ സ്ത്രീകള്‍ക്ക് ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ചൊറിഞ്ഞു തടിച്ചു. കഴുത്ത്, പൃഷ്ഠഭാഗം, തുടകള്‍, അടിവയര്‍ എന്നിവിടങ്ങളിലെല്ലാം ചൊറിഞ്ഞ് തടിച്ചിട്ടുണ്ട്. ഈ രണ്ട് രോഗികളുടെ കുടുംബാംഗങ്ങളും ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയിരിക്കുന്നതിനാല്‍ ഇവരെല്ലാം നിരീക്ഷണത്തിലാണ്.
അടുത്ത് ഇടപഴകുന്നതിലൂടെയാണ് ഈ അണുബാധ മറ്റുള്ളവരിലേക്ക് പകരുന്നത്. ദീര്‍ഘകാലം ഇതിന് ചര്‍മത്തില്‍ തങ്ങി നില്‍ക്കുകയും ചെയ്യും. സ്കൂളുകള്‍ പോലുള്ള ഇടങ്ങളില്‍ ഇവ പെട്ടെന്ന് പടരാമെന്നും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കി.