ചില ലോകരാഷ്ട്രങ്ങള്‍‌ ഇന്ത്യന്‍ യാത്രക്കാരോട് ചിറ്റമ്മനയം കാണിക്കുന്നെന്ന് വിദേശകാര്യമന്ത്രി

July 10, 2021
113
Views

ന്യൂഡല്‍ഹി: വാക്സിന്‍ എടുത്തവര്‍ക്ക് മാത്രം തങ്ങളുടെ രാജ്യത്തേക്ക് പ്രവേശനം നല്‍കുന്ന ചില ലോകരാഷ്ട്രങ്ങളുടെ നടപടി പുനപരിശോധിക്കണമെന്ന് ഇന്ത്യയുടെ വിദേശകാര്യമന്ത്രി എസ് ജയ്‌ശങ്കര്‍ ആവശ്യപ്പെട്ടു. യാത്ര തുടങ്ങുന്നതിനു മുമ്ബും അതിനു ശേഷവും കൊവിഡ് പരിശോധന നടത്തി നെഗറ്റീവ് റിപ്പോര്‍ട്ട് ലഭിച്ചവര്‍ക്ക് യാത്രാനുമതി നല്‍കുന്നതിനെ കുറിച്ച്‌ രാഷ്ട്രങ്ങള്‍ ആലോചിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജീ ലാവ്റോവുമായുള്ള കൂടിക്കാഴ്ച്ചയ്ക്കു ശേഷം മോസ്കോയില്‍ സംയുക്ത പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

യാത്രയ്ക്കു മുമ്ബും അതിനു ശേഷവും എടുത്ത കൊവിഡ് പരിശോധനാ ഫലം നെഗറ്റീവിവ് ആണെങ്കില്‍ ആ യാത്രക്കാരനെ യാത്ര ചെയ്യാന്‍ അനുവദിക്കണം. വാക്സിന്‍ എടുത്തിട്ടുണ്ടോ എന്ന് നോക്കേണ്ട കാര്യമില്ല. ഇക്കാര്യത്തില്‍ ചില രാഷ്ട്രങ്ങള്‍ ഇന്ത്യന്‍ യാത്രക്കാരോട് ചിറ്റമനയം കാണിക്കുന്നതായി മന്ത്രി ആരോപിച്ചു.

കൊവിഡ് ഉണ്ടാക്കിയ പ്രതിസന്ധി ഇന്ത്യയേയും റഷ്യയേയും കൂടുതല്‍ സഹകരണത്തോടു കൂടി പ്രവര്‍ത്തിക്കുവാനുള്ള അവസരം സൃഷ്ടിച്ചുവെന്നും സ്പുട്നിക്ക് വാക്സിന്റെ നിര്‍മാണത്തിലും വിതരണത്തിലും കാണുന്നത് അതാണെന്നും വിദേശകാര്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *