കൊച്ചി: ബിഗ് ബോസ് മലയാളത്തിന്റെ ആദ്യ സീസണിലെ വിജയി ആയിരുന്നു സാബുമോന്‍. ഒന്നാം സീസണില്‍ ഏറ്റവും അധികം ചര്‍ച്ചയായത് സാബുമോനും പേളി മാണിയും ആയിരുന്നു. രണ്ടാം സീസണില്‍ ഡോ. രജിത് കുമാര്‍ ആയിരുന്നു ചര്‍ച്ചാ വിഷയം. ഇയാള്‍ക്ക് നിരവധി ആരാധകരുമുണ്ടായി. ആദ്യ സീസണിലെ ആളുകളും രണ്ടാം സീസണിലെ ആളുകളുമെല്ലാം ചേര്‍ന്ന് അടുത്തിടെ ക്ലബ് ഹൗസ് ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.
ബിഗ് ബോസ് ഷോയുടെ നിയമ ലംഘനത്തിന്റെ പേരില്‍ 69ാം ദിവസം ഷോയില്‍ നിന്ന് രജിത് കുമാര്‍ പുറത്താകുകയായിരുന്നു. ഇപ്പോഴിതാ, ചര്‍ച്ചയ്ക്കിടെ രജിത് കുമാറിനെ രൂക്ഷമായി വിമര്‍ശിക്കുകയാണ് സാബുമോന്‍. അദ്ദേഹത്തിന്റെ ആരാധകരില്‍ നിന്ന് മറ്റുള്ള മത്സരാര്‍ഥികള്‍ക്ക് നേരിടേണ്ടി വന്ന സൈബര്‍ ആക്രമണത്തെ കുറിച്ചു സാബു മോന്‍ പറയുന്നുണ്ട്. ചര്‍ച്ചക്കിടെ സൈക്കോ എന്നും രജിത് കുമാറിനെ സാബു വിളിക്കുന്നുണ്ട്. അതിലുള്ള മറ്റ് മത്സരാര്‍ഥികളുടെ സപ്പോട്ടേഴ്‌സ് വിചാരിച്ചാലും രജിത് കുമാറിനെ പരാജയപ്പെടുത്താന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ശരിക്കും നമ്മള്‍ ജീവിതത്തില്‍ ഇങ്ങനെയാണോ പെരുമാറുന്നത്. സ്വന്തമായി സംസാരിച്ച് കൊണ്ട് നടക്കുന്ന മനുഷ്യനാണോ നമ്മള്‍. തന്റെ സുഹൃത്ത് വലയത്തില്‍ ഇത്തരത്തില്‍ സംസാരിച്ച് കൊണ്ട് നടക്കുന്ന വ്യക്തികളെ കണ്ടിട്ടില്ല. ഷോയില്‍ വെച്ച് അര്‍ച്ചന തന്റെ കണ്ണില്‍ പൊടിയടിച്ചിട്ടുണ്ട്. അത് എന്റെ കണ്ണിന് പ്രശ്നമായപ്പോഴും ഞാന്‍ പരാതി പറഞ്ഞിരുന്നില്ല. അത് അറിയാതെ സംഭവിച്ചതായിരുന്നു എന്ന് തനിക്ക് അറിയാമായിരുന്നു. ഞാനും അര്‍ച്ചനയും വളരെ നല്ല സുഹൃത്തുക്കളാണ്. ഇപ്പോഴും ആ സൗഹൃദം തുടരുന്നുമുണ്ട്. ഈ സംഭവവും സീസണ്‍ 2 ലുണ്ടായ സംഭവവും താരതമ്യം ചെയ്യേണ്ടി വരും. ഞാനും അര്‍ച്ചനയും ബാക്കിയെല്ലാവരും ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്. എന്നാല്‍ രജിത് സാറിന് ആ ഹൗസിലുള്ള എത്രപേരുമായി ഇപ്പോഴും സൗഹൃദമുണ്ട്. രജിത്ത് സാറിന്റെ ഹൗസിലെ പ്രകടനം കണ്ടിട്ടാണ് നിങ്ങള്‍ എല്ലാവരും അദ്ദേഹത്തെ പിന്തുണച്ചത്. എന്നാല്‍ ഷോ കഴിഞ്ഞതിന് ശേഷവും ഇതിലുള്ള മറ്റുള്ളവരുടെ ജീവിതത്തില്‍ കടന്ന് കയറുന്നത് എന്തിനാണു’- ശബാബ് ചോദിക്കുന്നു.
ഏതായാലും സാബുമോന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാവുകയാണ്. രൂക്ഷ വിമര്‍ശനമാണ് സാബു മോന്റെ വീഡിയോയ്ക്ക് ലഭിക്കുന്നത്. ഇതു വളരെ മോശമായ വാക്കുകള്‍ തന്നെയാണ്, നിങ്ങള്‍ ഇതിനു മാപ്പുപറയേണ്ടിവരുമെന്ന് ആരാധകര്‍ പറയുന്നത്. സാബുവിനു കിളിപോയി ഇരിക്കുവാന്നു തോന്നുന്നു തുടങ്ങിയ കമന്റുകളാണ് ലഭിക്കുന്നത്.