സുധാകര-പിണറായി വാഗ്വാദം; കോളെജ് കാലത്തെ അടിപിടിയെപ്പറ്റി പറയുന്നതിനോടൊപ്പം പ്രണയങ്ങളെ പറ്റിയും പറയണമെന്ന് സച്ചിദാനന്ദന്‍

June 21, 2021
30
Views

ബ്രണ്ണന്‍ കോളെജ് വിവാദങ്ങളില്‍ പ്രതികരണവുമായി കവിയും എഴുത്തുകാരനുമായ സച്ചിദാനന്ദന്‍. രാഷ്ട്രീയ നേതാക്കളുടെ കോളെജ് കാലത്തെ അടിപിടിയെപ്പറ്റി പറയുന്നതിനോടൊപ്പം പ്രണയങ്ങളെ പറ്റിയും പറയണമെന്ന് സച്ചിദാനന്ദന്‍ പറഞ്ഞു.

ഫേസ്ബുക്കിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘അടിപിടിയെപ്പറ്റി പറയുന്നതോടൊപ്പം താരുണ്യ പ്രണയങ്ങളെപ്പറ്റിക്കൂടി പറയണം എന്ന് അഭ്യര്‍ഥിക്കുന്നു. പിന്നെ സ്‌കൂളില്‍ ചാമ്ബമരത്തില്‍ കയറി കൊമ്ബൊടിഞ്ഞു വീണത്, ഓട്ടമത്സരം ജയിച്ചത്, ഗോലി കളിച്ചു വിരല്‍ ഉളുക്കിയത്. എത്രയെത്ര വീരകൃത്യങ്ങള്‍ ബാക്കി കിടക്കുന്നു..,’ സച്ചിദാനന്ദന്‍ പറഞ്ഞു.

കഴിഞ്ഞ രണ്ട് ദിവസമായി കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്റേയും മുഖ്യമന്ത്രി പിണറായി വിജയന്റേയും പരസ്പര വാഗ്വാദങ്ങളായിരുന്നു കേരളത്തിലെ ചര്‍ച്ചാ വിഷയം.മനോരമ ആഴ്ചപ്പതിപ്പിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ബ്രണ്ണന്‍ കോളെജിലെ പഠനക്കാലത്ത് താന്‍ പിണറായി വിജയനെ ചവിട്ടി വീഴ്ത്തിയിട്ടുണ്ടെന്നും എ.കെ. ബാലനെ തല്ലിയോടിച്ചിട്ടുണ്ടെന്നും സുധാകരന്‍ പറഞ്ഞത്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *