ഇടുക്കി മറയൂരിൽ ചന്ദന മോഷണം പതിവാകുന്നു. ആറ്റുപുറംപോക്കിൽ നിന്ന് വെട്ടി കടത്തിയത് മൂന്ന് ലക്ഷം രൂപയോളം വിലമതിക്കുന്ന ചന്ദനമരങ്ങളാണ്.മറയൂർ നാഗർപള്ളത്തേ അറ്റ്പുറമ്പോക്കിൽ നിന്നാണ് ചന്ദന മരങ്ങൾ വെട്ടി കടത്തിയത്. ഇതിന് വിപണിയിൽ മൂന്നുലക്ഷത്തിലധികം വിലമതിക്കും. മോഷണം നടന്നത് ഞായറാഴ്ച അർധരാത്രി എന്നാണ് വനംവകുപ്പിന്റെ വിലയിരുത്തൽ. സംഭവസ്ഥലത്ത് വനംവകുപ്പിന്റെ ഡോഗ് സ്ക്വാട് അടക്കം പരിശോധന നടത്തി. മുൻകാലങ്ങളിൽ മോഷണം നടത്തിയ ആളുകളെ കേന്ദ്രീകരിച്ചാണ് ഇപ്പോഴത്തെ അന്വേഷണം.
സ്വകാര്യ ഭൂമിയിലെ ചന്ദ്ര മോണത്തിനും ഒട്ടും കുറവില്ല. കഴിഞ്ഞ മൂന്ന് മാസത്തിനിടയിൽ പത്തിലധികം ചന്ദന മോഷണ കേസുകൾ ആണ് രജിസ്റ്റർ ചെയ്തത്. ഏഴു പേർ പിടിയിലാവുകയും ചെയ്തു. എന്നാലും മോഷണത്തിന് ഒട്ടും കുറവില്ല. ഈ സാഹചര്യത്തിൽ പ്രത്യേക സംഘത്തെ രൂപീകരിച്ച് അന്വേഷണം ശക്തമാക്കാനാണ് വനംവകുപ്പിന്റെ തീരുമാനം.