മയക്കുമരുന്ന് കേസ്: ഷാരൂഖ് ഖാന്റെയും അനന്യ പാണ്ഡയെയുടെയും വീട്ടിലും റെയ്ഡ്; ചോദ്യംചെയ്യലിന് വിളിപ്പിച്ചു

October 21, 2021
138
Views

മുംബൈ: ക്രൂയിസിലെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് നടൻ ഷാരൂഖ് ഖാന്റെ വീട്ടിൽ റെയ്ഡ്. നർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്. നടി അനന്യ പാണ്ഡയെയുടെ വീട്ടിലും റെയ്ഡ് നടത്തുന്നു. അനന്യയെ പിന്നീട് ചോദ്യംചെയ്യലിന് വിളിപ്പിച്ചു.

ആര്യൻ ഖാനെ അൽപ്പ സമയം മുമ്പ് ഷാരൂഖ് ഖാൻ ജയിലിൽ സന്ദർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എൻസിബി ഉദ്യോഗസ്ഥർ ഷാരൂഖ് ഖാന്റെ വസതിയായ മന്നത്തിൽ എത്തി റെയ്ഡ് നടത്തുന്നത്. ഇപ്പോൾ പരിശോധന തുടരുകയാണ്.

ആഢംബര കപ്പലിൽ നടന്ന ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തു വരേണ്ടതുണ്ട് എന്ന് കഴിഞ്ഞ ദിവസം എൻസിബി ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു. കേസന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും വ്യക്തമാക്കിയിരുന്നു.

ആര്യൻ ഖാന്റെ വാട്സാപ്പ് ചാറ്റുമായി ബന്ധപ്പെട്ടാണ് നടി അനന്യ പാണ്ഡെയുടെ വീട്ടിൽ റെയ്ഡ് നടത്തുന്നത് എന്നാണ് വിവരം.

അനന്യ പാണ്ഡെ കേസിൽ നിർണ്ണായക കണ്ണി എന്നാണ് എൻസിബി ഉദ്യോഗസ്ഥർ വെളിപ്പെടുത്തുന്നത്. കഴിഞ്ഞ ദിവസം എൻസിബി ഉദ്യോഗസ്ഥർ ആര്യൻ ഖാന്റെ വാട്സാപ്പ് ചാറ്റ് കോടതിയിൽ സമർപ്പിച്ചിരുന്നു. ഇതിൽ പറഞ്ഞിരുന്നത് ആര്യൻ ഖാന് ബോളിവുഡിലെ യുവനടിയുമായി ആര്യൻ ഖാൻ ചാറ്റ് നടത്തി എന്നതിന്റെ വിവരങ്ങളായിരുന്നു ഹാജരാക്കിയത്. അത് അനന്യ പാണ്ഡെയാണ് എന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *