അശ്ലീല സിനിമകളുടെ നിര്‍മാണം; ബോളിവുഡ് നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്ര അറസ്റ്റില്‍

July 20, 2021
155
Views

അശ്ലീല സിനിമകള്‍ നിര്‍മിച്ചതിന് വ്യവസായിയും ബോളിവുഡ് നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ് കുന്ദ്ര അറസ്റ്റില്‍. രാത്രിയോടെയാണ് മുംബൈ പൊലീസ് രാജ് കുന്ദ്രയെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ പ്രധാന പ്രതി രാജ് കുന്ദ്രയാണെന്നും പൊലീസ് അറിയിച്ചു. കുന്ദ്രയ്ക്ക് എതിരെ മതിയായ തെളിവുകള്‍ ഉണ്ടെന്നും പൊലീസ് പറയുന്നു.

ഈ വര്‍ഷം ഫെബ്രുവരിയിലാണ് മുംബൈ ക്രൈംബ്രാഞ്ച് കേസ് ഫയല്‍ ചെയ്തത്. സംഭവത്തില്‍ പ്രധാന പ്രതി കുന്ദ്രയാണ്. കൂടുതല്‍ തെളിവുകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ്. അശ്ലീല സിനിമകള്‍ നിര്‍മിച്ചതിനും അവ ചില മൊബൈല്‍ ആപുകള്‍ വഴി പ്രചരിപ്പിച്ചതിനുമാണ് കേസ് എടുത്തിരിക്കുന്നത്.

കഴിഞ്ഞ ഫെബ്രുവരിയില്‍ മുംബൈ പൊലീസ് അശ്ലീല ചിത്രം നിര്‍മിക്കുന്ന റാകറ്റിനെ പിടികൂടിയിരുന്നു. ഇതിലൂടെ മുഖ്യആസൂത്രകന്‍ രാജ് കുന്ദ്രയാണെന്ന് തെളിയുകയായിരുന്നു. അന്വേഷണം തുടരുമെന്നും പൊലീസ് അറിയിച്ചു. കേസില്‍ ഒമ്ബത് പേര്‍ ഇതുവരെ അറസ്റ്റിലായി.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *