കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് ആവശ്യപ്പെട്ടും, കൊവിഡിന്റെ മറവില്‍ വ്യാപാരികളെ പീഡിപ്പിക്കുന്ന സര്‍ക്കാര്‍ നിലപാടുകള്‍ക്കെതിരെയും വ്യാപാരി വ്യവസായി ഏകോപന സമിതി ജൂലൈ 6ന് വയനാട്ടില്‍ പണിമുടക്കും. ഹോട്ടലുകള്‍, റസ്റ്റാറന്റുകള്‍ എന്നിവിടങ്ങളില്‍ ഭക്ഷണം ഇരുത്തി കൊടുക്കാന്‍ അനുവദിക്കുക, ടി.പി.ആര്‍ കാറ്റഗറി പ്രകാരം തദ്ദേശ സ്വയംഭരണ മേഖലകളില്‍ മുഴുവന്‍ വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിടുന്ന അശാസ്ത്രീയ നടപടി അവസാനിപ്പിക്കുക,
ചെറുകിട വ്യാപാരികളെ അടച്ച് പൂട്ടിച്ച് വീട്ടിലിരുത്തി ഓണ്‍ലൈന്‍ കുത്തകകള്‍ക്ക് എല്ലാ ദിവസവും പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയ നടപടി പുനഃപരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തുന്നത്. വ്യാപാരികളുടെ സംയുക്ത യോഗത്തിലാണ് തീരുമാനം.