നടൻ സിദ്ധാർഥ് ശുക്ല അന്തരിച്ചു

September 2, 2021
198
Views

മുംബൈ: നടൻ സിദ്ധാർഥ് ശുക്ല (40)അന്തരിച്ചു. മുംബൈയിലെ വസതയിൽ അബോധാവസ്ഥയിൽ കാണപ്പെട്ട നടനെ കുപ്പർ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയായിരുന്നു. പക്ഷേ ജീവൻ രക്ഷിക്കാനായില്ല.

ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു. പോസ്റ്റ്മാർട്ടം നടപടികൾ പുരോഗമിക്കുകയാണ്.

മോഡലിങ്ങിലൂടെയാണ് സിദ്ധാർഥ് വിനോദ രംഗത്ത് പ്രവേശിക്കുന്നത്. പിന്നീട് ഒട്ടനവധി ടെലിവിഷൻ ഷോകളിൽ മത്സരാർഥിയായും അവതാരകനുമായെത്തി. ബിഗ് ബോസ് 13 പതിപ്പ് വിജയിയായത് കരിയറിൽ വഴിത്തിരിവായി. ബിസിനസ് ഇൻ റിതു ബാസാർ, ഹംപ്റ്റി ശർമ ഹി ദുൽഹനിയ തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടു. ബ്രോക്കൺ ബട്ട് ബ്യൂട്ടിഫുൾ 3 എന്ന വെബ് സീരീസിൽ അഭിനയിച്ചു വരികയായിരുന്നു.

അശോക് ശുക്ല, റിതേഷ് ശുക്ല എന്നിവരാണ് മാതാപിതാക്കൾ. ഉത്തർപ്രദേശ് സ്വദേശിയാണ്.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *