വിമർശനത്തെ നിശബ്ദമാക്കുന്നു: ആഞ്ഞടിച്ച് ഫേസ്ബുക്ക്

March 5, 2022
125
Views

റഷ്യൻ നിരോധനത്തിനെതിരെ ആഞ്ഞടിച്ച് ഫേസ്ബുക്ക്. ദശലക്ഷക്കണക്കിന് ആളുകൾക്ക് വിശ്വസനീയമായ വിവരങ്ങൾ ലഭിക്കാനും, ആശയങ്ങൾ പങ്കുവെക്കാനുമുള്ള അവകാശത്തെയാണ് റഷ്യ ഹനിക്കുന്നത്. വിമർശകരുടെ വായടപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും ഫേസ്ബുക്ക് ആരോപിച്ചു.

നേരത്തെ റഷ്യയിൽ ഫേസ്ബുക്ക് നിരോധിച്ചിരുന്നു. ഫേസ്ബുക്ക് വിവേചനപരമായി പ്രവർത്തിക്കുന്നുവെന്നും, യൂറോപ്യൻ യൂണിയൻ യുക്രൈൻ യു.കെ എന്നിവിടങ്ങളിൽ റഷ്യൻ മാധ്യമങ്ങളെ നിയന്ത്രിച്ച നീക്കത്തിനെതിരായ മറുപടിയാണ് ഇതെന്നും ടെലികോം റെഗുലേറ്റർ റോസ്‌കോംനാഡ്‌സോർ അറിയിച്ചു. യുക്രൈനില്‍ നടത്തുന്ന ആക്രമണങ്ങള്‍ക്ക് മറുപടിയായി റഷ്യന്‍ സ്റ്റേറ്റ് മാധ്യമത്തിന്റെ പരസ്യങ്ങള്‍ക്ക് ഫേസ്ബുക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.

അധിനിവേശത്തിനിടയിൽ വ്‌ളാഡിമിർ പുടിന്റെ സർക്കാർ, വിയോജിപ്പുകളെ അടിച്ചമർത്തുന്നതിനിടയിലാണ് ഈ പുതിയ നീക്കം. യൂറോപ്യൻ യൂണിയനിലെ റഷ്യൻ സ്റ്റേറ്റ് പ്രൊപ്പഗണ്ട ഔട്ട്‌ലെറ്റുകളായ RT, സ്പുട്നിക് എന്നിവയിലേക്കുള്ള പ്രവേശനം ഫേസ്ബുക്ക് ഉടമ മെറ്റ തടഞ്ഞതിന് ദിവസങ്ങൾക്ക് ശേഷമാണ് നടപടി. ഫേസ്ബുക്ക് വഴി റഷ്യന്‍ സ്റ്റേറ്റ് മാധ്യമങ്ങള്‍ക്ക് വരുമാനം നേടാനുള്ള അവസരങ്ങളെയാണ് ഫേസ്ബുക്ക് തടഞ്ഞത്.

Article Categories:
Latest News · Latest News · Technology

Leave a Reply

Your email address will not be published. Required fields are marked *