തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്കിലെ വായ്പ തട്ടിപ്പ് കേസില്‍ മുന്‍ മന്ത്രിമാരായ എ.സി. മൊയ്തീനെയും കടകംപള്ളി സുരേന്ദ്രനെയും പ്രതികളാക്കണമെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന്.
ഇവര്‍ സഹകരണ വകുപ്പ് മന്ത്രിമാരായിരുന്ന കാലത്ത് തട്ടിപ്പുകളെക്കുറിച്ച് അറിഞ്ഞിട്ടും ഒരു നടപടിയും എടുത്തിട്ടില്ല. തട്ടിപ്പില്‍ ഇരുവര്‍ക്കും പങ്കുണ്ടെന്ന് വേണം കരുതാന്‍. ക്രമക്കേട് സംബന്ധിച്ച റിപ്പോര്‍ട്ട് കിട്ടിയിട്ടും നടപടി എടുക്കാതിരുന്ന സഹകരണ വകുപ്പ് രജിസ്ട്രാറെയും പ്രോസിക്യൂട്ട് ചെയ്യണം.
മുഖ്യമന്ത്രി സഹകാരികളെ വെല്ലുവിളിക്കുകയാണ്. കരുവന്നൂര്‍ മാതൃകയില്‍ സംസ്ഥാനത്തെ പല സഹകരണ ബാങ്കുകളിലും തട്ടിപ്പ് നടന്നിട്ടുണ്ട്. വനംകൊള്ളയും ബാങ്ക് കൊള്ളയും കള്ളക്കടത്തും ഉള്‍പ്പെടെ എല്ലാ തട്ടിപ്പുകളിലും സി.പി.എം പങ്ക് പറ്റുകയാണെന്നും ശോഭസുരേന്ദ്രന്‍ പറഞ്ഞു.