മുടി സംരക്ഷണത്തിന് ചില ബേസിക് ടിപ്സ്

January 25, 2022
176
Views

മുടി കൊഴിച്ചിൽ ഉൾപ്പെടെ നിരവധി ആരോഗ്യപ്രശ്നങ്ങൾക്കുള്ള അടിസ്ഥാന കാരണങ്ങളിലൊന്നാണ് സമ്മർദ്ദം. ഇത് മുടിയുടെ വളർച്ചയെ തടസ്സപ്പെടുത്തുകയും മുടിയുടെ അകാല നരയിലേക്ക് നിങ്ങളെ നയിക്കുകയും ചെയ്യും. അതിനാൽ, സമ്മർദ്ദം ലഘൂകരിക്കുന്നതിനായി പതിവായി ധ്യാനവും യോഗയും പരിശീലിക്കുന്നത് ഏറ്റവും ഉത്തമമാണ്.
നമ്മുടെ മുടിയിഴകൾ നനഞ്ഞ അവസ്ഥയിൽ കൂടുതൽ ദുർബലവും പൊട്ടാൻ സാധ്യത കൂടുതലുമായിരിക്കും. അതിനാൽ, വിശാലമായ പല്ലുള്ള ചീപ്പ് ഉപയോഗിക്കുന്നത് പ്രധാനമാണ് അല്ലെങ്കിൽ മുടിയിൽ ഏതെങ്കിലും തരത്തിലുള്ള സ്റ്റൈലിംഗിന് മുമ്പ് മുടിയെ ആദ്യം വരണ്ടതാക്കാൻ അനുവദിക്കുക.

മുടി കെട്ടുന്നതും മുടിയുടെ ആരോഗ്യത്തെ ബാധിയ്ക്കുന്ന ഒന്നാണ്. മുടി വലിച്ച് കെട്ടാതിരിയ്ക്കുക. പോണിടെയ്ല്‍ പോലുള്ളവ, ഇതു പോലെ ഏത് മുടി സ്‌റ്റൈലാണെങ്കിലും മുറുകെ കെട്ടാതിരിയ്ക്കുക. നിങ്ങളുടെ മുടി വേരുകളിൽ നിന്ന് മുടിയെ വളരെ ഇറുകെ വലിക്കുന്നത് മുടിക്ക് കേടുപാടുകൾക്ക് ഉണ്ടാകാൻ കാരണമാകുന്നു. അതിനാൽ മുടി മുറുക്കെ വലിച്ചുകെട്ടുന്നത് ഒഴിവാക്കണം.
ചൂടുള്ള വെള്ളത്തിലെ കുളി ഏറെ ആശ്വാസകരമാണ്. എന്നാൽ ഇത് മുടിയിഴകളിൽ നിർജ്ജലീകരണത്തിന് കാരണമാകുകയും ശിരോചർമ്മത്തിലെ പ്രകൃതിദത്ത എണ്ണകളെ നീക്കം ചെയ്യുകയും, മുടി വരണ്ടതും പൊട്ടുന്നതുമായ അവസ്ഥയിലേക്ക് നയിക്കുകയും ചെയ്യാനുള്ള സാധ്യതയുണ്ട്. അതിനാൽ നല്ല ചൂടുവെള്ളത്തിൽ കുളിക്കുന്നതിന് പകരം, ഇളം ചൂടുള്ള വെള്ളത്തിൽ കുളിച്ച്, തണുത്ത വെള്ളം ഉപയോഗിച്ച് മുടി കഴുകാൻ ശ്രമിക്കുക.

Article Categories:
Health

Leave a Reply

Your email address will not be published. Required fields are marked *