കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ

February 25, 2022
233
Views

ഓട്‌സിൽ ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ (എൽഡിഎൽ) കൊളസ്ട്രോൾ, “മോശം” കൊളസ്ട്രോൾ കുറയ്ക്കുന്നു. ഒരു ദിവസം അഞ്ച് മുതൽ 10 ഗ്രാം വരെ അല്ലെങ്കിൽ അതിൽ കൂടുതൽ ലയിക്കുന്ന നാരുകൾ എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കുന്നു.

എൽഡിഎൽ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്ന ലൈക്കോപീൻ എന്ന സസ്യ സംയുക്തത്തിന്റെ പ്രധാന ഉറവിടമാണ് തക്കാളി. ഇത് മാത്രമല്ല തക്കളിയില്‍ അടങ്ങിയിരിക്കുന്ന ലൈകോഫീന്‍, പൊട്ടാസ്യം, വൈറ്റമിന്‍ സി എന്നിവയും കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു.

വെളുത്തുള്ളി കൊളസ്‌ട്രോളിനെ പ്രതിരോധിക്കാന്‍ നല്ല മാര്‍ഗമാണ്. ഇവ രക്തധമനികളില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പ് നീക്കാനം സഹായിക്കുന്നതാണ്.വെളുത്തുള്ളി കൊളസ്‌ട്രോളിനെ പ്രതിരോധിക്കാന്‍ നല്ല മാര്‍ഗമാണ്. ഇവ രക്തധമനികളില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പ് നീക്കാനം സഹായിക്കുന്നതാണ്.
ആരോഗ്യത്തിനും കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഗ്രീന്‍ ടീ മികച്ചതാണ്. മാത്രമല്ല ഭാരം കുറയ്ക്കാനും ​ഗ്രീൻ ടീ സഹായിക്കും.​ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന ഒരു തരം ആന്റിഓക്‌സിഡന്റായ കാറ്റെച്ചിനുകൾ കൊളസ്‌ട്രോൾ കുറയ്ക്കുന്ന ഫലത്തിന് കാരണമാകുമെന്ന് ഗവേഷകർ പറയുന്നു.ക്യാരറ്റ് പച്ചയ്ക്ക് കഴിക്കുന്നത് കൊളസ്‌ട്രോള്‍ തടയും. ഇത് വേവിക്കാതെ കഴിക്കുന്നതാണ് കൂടുതല്‍ ഉത്തമം.

Article Categories:
Health · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *