യുഎഇ ബഹിരാകാശ സഞ്ചാരി സുല്‍ത്താൻ അല്‍ നെയാദി ആറ് മാസത്തെ ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കി സെപറ്റംബര്‍ മൂന്നിന് ഭൂമിയില്‍ തിരിച്ചെത്തും
യുഎഇ ബഹിരാകാശ സഞ്ചാരി സുല്‍ത്താൻ അല്‍ നെയാദി ആറ് മാസത്തെ ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കി സെപറ്റംബര്‍ മൂന്നിന് ഭൂമിയില്‍ തിരിച്ചെത്തും.
രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ അറബ് ബഹിരാകാശ ദൗത്യമാണ് അല്‍ നിയാദിയുടേത്.അല്‍ നെയാദി സഞ്ചരിച്ച സ്‌പേസ് എക്‌സ് ഡ്രാഗണ്‍ ബഹിരാകാശ പേടകം സെപ്റ്റംബര്‍ രണ്ടിന് ബഹിരാകാശ നിലയത്തില്‍ നിന്നും സെപ്റ്റംബര്‍ രണ്ടിനാണ് പേടകം അണ്‍ഡോക് ചെയ്യുക. സെപ്റ്റംബര്‍ മൂന്നിന് യുഎസ്‌സിലെ ഫ്‌ളോറിഡ തീരത്ത് പേടകം എത്തിച്ചേരുന്നതായിരിക്കുമെന്നും നാസ അറിയിച്ചു. കഴിഞ്ഞ മാര്‍ച്ച് മൂന്നിനാണ് അല്‍ നെയാദിയും സംഘവും ബഹിരാകാശ നിലയത്തില്‍ എത്തിച്ചേര്‍ന്നത്. അവിടെ നിന്നും പകര്‍ത്തുന്ന പല ചിത്രങ്ങളും അദ്ദേഹം എക്‌സിലൂടെ പങ്കുവെച്ചിട്ടുണ്ടായിരുന്നു. ഇതിനു മുമ്ബ് ബഹിരാകാശത്തു നിന്നും പകര്‍ത്തിയ ഹിമാലയത്തിന്റെ ചിത്രങ്ങള്‍ നിമിഷ നേരം കൊണ്ടാണ് വൈറലായിരുന്നത്.