എന്‍.വി.എസ്-വണ്ണുമായി ജി.എസ്.എല്‍.വി ഇന്ന് കുതിക്കും

May 29, 2023
33
Views

ഇന്ത്യയുടെ സ്വന്തം നാവിഗേഷൻ സംവിധാനമായ നാവികിന്റെ (നാവിഗേഷൻ വിത്ത് ഇന്ത്യൻ കോണ്‍സ്റ്റലേഷൻ) പ്രവര്‍ത്തന തുടര്‍ച്ചക്കായി എൻ.വി.എസ്- വണ്‍ ഐ.എസ്.ആര്‍.ഒ ബഹിരാകാശത്തെത്തിക്കുന്നു

ബംഗളൂരു: ഇന്ത്യയുടെ സ്വന്തം നാവിഗേഷൻ സംവിധാനമായ നാവികിന്റെ (നാവിഗേഷൻ വിത്ത് ഇന്ത്യൻ കോണ്‍സ്റ്റലേഷൻ) പ്രവര്‍ത്തന തുടര്‍ച്ചക്കായി എൻ.വി.എസ്- വണ്‍ ഐ.എസ്.ആര്‍.ഒ ബഹിരാകാശത്തെത്തിക്കുന്നു.എൻ.വി.എസ്- 01 ദൗത്യവുമായി ജി.എസ്.എല്‍.വി തിങ്കളാഴ്ച രാവിലെ 10.32ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണത്തറയില്‍നിന്ന് കുതിച്ചുയരും.

നാവിക് ഉപഗ്രഹങ്ങളുടെ രണ്ടാം തലമുറയില്‍ ആദ്യത്തേതാണ് 2.23 ടണ്‍ ഭാരമുള്ള എൻ.വി.എസ്- 01.

എല്‍ വണ്‍, എല്‍ ഫൈവ്, എസ് ബാൻഡ് എന്നീ പേലോഡുകള്‍ക്കൊപ്പം തദ്ദേശീയമായി വികസിപ്പിച്ചെടുത്ത റുബിഡിയം ആറ്റമിക് ക്ലോക്കും ഈ ഉപഗ്രഹം വഹിക്കും. വിക്ഷേപണത്തില്‍ ആദ്യമായാണ് ഇതുപയോഗിക്കുന്നതെന്ന് ഐ.എസ്.ആര്‍.ഒ അറിയിച്ചു.

മുമ്ബുള്ള വിക്ഷേപണങ്ങളില്‍ സമയവും സ്ഥലവും കുറിക്കാൻ ഇറക്കുമതി ചെയ്ത റുബിഡിയം ആറ്റമിക് ക്ലോക്കാണ് ഉപയോഗിച്ചിരുന്നത്. എന്നാല്‍, അഹ്മദാബാദ് കേന്ദ്രമായുള്ള സ്പേസ് ആപ്ലിക്കേഷൻ സെന്റര്‍ രൂപകല്‍പന ചെയ്ത ഉപകരണമാണ് എൻ.വി.എസ്-01ല്‍ ഉപയോഗിക്കുന്നത്. 12 വര്‍ഷമാണ് എൻ.വി.എസ്- 01ന്റെ കാലാവധി പ്രതീക്ഷിക്കുന്നത്.

Article Categories:
Technology

Leave a Reply

Your email address will not be published. Required fields are marked *