സ്പീക്കർ എം ബി രാജേഷിന്റെ​ പ്രൈവറ്റ്​ സെക്രട്ടറിയായി ചമഞ്ഞ് ജോലി തട്ടിപ്പ് നടത്തിയയാൾ പിടിയിൽ

June 29, 2021
171
Views

തൃശൂർ: നിയമസഭാ സ്പീക്കർ എം ബി രാജേഷിന്റെ അസിസ്റ്റന്റ്​ പ്രൈവറ്റ്​ സെക്രട്ടറിയാ​ണെന്ന വ്യാജേന ജോലി തട്ടിപ്പ് നടത്തിയയാൾ പിടിയിലായി. പാലക്കാട് സ്വദേശി പ്രവീൺ ബാലചന്ദ്രനാണ്​ തൃശൂരിൽ പിടിയിലായത്​. വടക്കാഞ്ചേരി അത്താണി മിണാലൂരിലെ ഫ്ലാറ്റിൽനിന്നാണ് ഇയാൾ പിടിയിലായത്.

കോട്ടയത്താണ്​ ഇയാൾക്കെതിരെ തട്ടിപ്പ് പരാതി വന്നത്. തട്ടിപ്പിന്​ ഇരയായ ഒരു യുവതി സ്​പീക്കറെ നേരിട്ട്​ ഫോണിൽ വിളിച്ച്‌​ പറഞ്ഞതോടെയാണ്​ ഇത്തരമൊരു തട്ടിപ്പ്​ നടക്കുന്നതായി അറിഞ്ഞത്​. കോട്ടയത്തും പരിസരപ്രദേശങ്ങളിലും നിരവധി പേരിൽനിന്ന്​ ഇയാൾ ​പണം കൈപ്പറ്റുന്നതായി അറിയാൻ സാധിച്ചിട്ടുണ്ടെന്ന്​ സ്​പീക്കറുടെ ഓഫീസ്​ പറഞ്ഞിരുന്നു.

പ്രവീണിനെതിരെ സ്പീക്കറുടെ ഓഫീസ് മുന്നറിയിപ്പ് നൽകിയിരുന്നു. ഡിജിപിക്ക്​ പരാതിയും നൽകിയിരുന്നു. അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായി നിയമനം ലഭിച്ചെന്ന ഇയാളുടെ വ്യാജ സന്ദേശവും പൊലീസിന് ലഭിച്ചു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *