ശ്രീധരൻ പിള്ള ഇനി ഗോവ ഗവർണർ

July 6, 2021
232
Views

മിസോറാം ഗവർണർ അഡ്വ. പിഎസ് ശ്രീധരൻ പിള്ളയെ ഗോവയിലേക്കു മാറ്റ നിയമിച്ചു. കർണാടകയിലെ പുതിയ ഗവർണറായി കേന്ദ്രമന്ത്രി താവർ ചന്ദ് ഗെലോട്ടിനെ നിയമിച്ചു. കേന്ദ്ര മന്ത്രിസഭാ പുനസംഘടന ഉടൻ ഉണ്ടാവുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഗവർണർമാരെ മാറ്റി നിയമിച്ചുകൊണ്ട് രാഷ്ട്രപതിയുടെ വിജ്ഞാപനം വന്നത്.

ഹരിബാബു കുംബംപടിയാണ് പുതിയ മിസോറാം ഗവർണർ. മധ്യപ്രദേശിൽ മംഗുഭായി ചഗൻഭായിയെ ഗവർണറായി നിയമിച്ചു. ഗുജറാത്തിൽനിന്നുള്ള സീനിയർ ബിജെപി നേതാവാണ് മംഗുഭായി. കാലാവധി പൂർത്തിയാക്കിയ കർണാടക ഗവർണർ വാജുഭായി വാലയ്ക്കു പുതിയ നിയമനം ഇല്ല. ഹിമാചൽ പ്രദേശ് ഗവർണറായി രാജേന്ദ്രൻ വിശ്വനാഥ് ആർലേക്കറെ നിയിച്ചു. ഹരിയാന ഗവർണർ ആയിരുന്ന സത്യേന്ദ്ര നാരായൺ ആര്യയെ ത്രിപുരയിലേക്കും ത്രിപുരയിൽനിന്നു രമേശ് ബയസിനെ ഝാർഖണ്ഡിലേക്കു മാറും

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *