തിരുവനന്തപുരം: ഊമക്കത്തിലൂടെ വധഭീഷണി ലഭിച്ച സംഭവത്തില്‍ മുന്‍ ആഭ്യന്തര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മൊഴിയെടുത്തു. എഡിജിപിയുടെ നിര്‍ദ്ദേശപ്രകാരമാണ് മൊഴിയെടുത്തത്. കത്തിന്റെ ഒറിജിനല്‍ മുഖ്യമന്ത്രിക്ക് കൈമാറി. വധഭീഷണിക്ക് പിന്നില്‍ ടി പി കേസിലെ പ്രതികള്‍ക്ക് പങ്കുള്ളതായി സംശയിക്കുന്നെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
കോഴിക്കോട് നിന്ന് പോസ്റ്റ് ചെയ്ത കത്ത് ഇന്നലെ രാവിലെയാണ് എംഎല്‍എ ഹോസ്റ്റലിലെ വിലാസത്തില്‍ തിരുവഞ്ചൂരിനെ തേടിയെത്തിയത്. പത്ത് ദിവസത്തിനുള്ളില്‍ നാട് വിട്ടില്ലെങ്കില്‍ കുടുംബത്തെയടക്കം വധിക്കുമെന്നാണ് കത്തിലെ ഭീഷണി. തന്നെ ക്രിമിനല്‍ പട്ടികയില്‍ പെടുത്തിയതിന്റെ പ്രതികാരമെന്നാണ് കത്തയച്ചയാള്‍ പറയുന്നത്.
Article Tags:
thiruvanchoor radhakrishnan