ഒന്നിലധികം സിനിമകളില്‍ നായിക നായകന്മാരായി അഭിനയിക്കുന്നതോടെ താരങ്ങളെ കുറിച്ച് ഗോസിപ്പ് പ്രചരിക്കുന്നത് പതിവാണ്. ഒരു കാലത്ത് മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പേരിലും സമാനമായ ചില വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഭാര്യ സുല്‍ഫത്തുമായി അത്രയധികം പ്രണയത്തിലായിരുന്ന താരം മറ്റൊരു നടിയുമായി ഇഷ്ടത്തിലാണെന്ന് പറഞ്ഞാല്‍ ഇന്നാരും വിശ്വസിക്കില്ല. എന്നാല്‍ അക്കാലത്ത് അങ്ങനെയും വാര്‍ത്ത ഉണ്ടായിരുന്നു.നടി സുഹാസിനിയും മമ്മൂട്ടിയും ഇഷ്ടത്തിലാണെന്ന തരത്തിലാണ് അക്കാലത്ത് വ്യാപകമായ പ്രചരണങ്ങള്‍ ഉണ്ടായത്. കാര്‍ട്ടൂണിസ്റ്റ് യേശുദാസന്റെ ചില വാക്കുകളാണ് താരങ്ങളെ ഇത്തരമൊരു അഭ്യൂഹങ്ങളിലേക്ക് കൊണ്ടെത്തിച്ചത്. വാര്‍ത്ത വന്നതോടെ അതിന് പരിഹാരമായി മമ്മൂട്ടി ചെയ്തത് എന്താണെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.
മമ്മൂട്ടിയും സുഹാസിനിയും എണ്‍പതുകളിലെ ഹിറ്റ് ജോഡികളായിരുന്നു. സുഹാസിനി ആദ്യമായി മലയാളത്തില്‍ അഭിനയിച്ച സിനിമയായ കൂടെവിടെ യിലെ നായകന്‍ മമ്മൂട്ടിയായിരുന്നു. ശേഷം അക്ഷരങ്ങള്‍, എന്റെ ഉപാസന, കഥ ഇതുവരെ, പ്രണാമം, രാക്കുയിലിന്‍ രാഗസദസില്‍ എന്നിങ്ങനെ സുഹാസിനിയ്ക്കൊപ്പം തുടര്‍ച്ചയായി ഹിറ്റ് സിനിമകളില്‍ മമ്മൂട്ടി അഭിനയിച്ചു. സുഹാസിനിയുടെ നായകനായി ഏറ്റവും കൂടുതല്‍ മലയാള സിനിമയില്‍ അഭിനയിച്ചത് മമ്മൂട്ടിയാണെന്നാണ് അറിയുന്നത്.
ഗോസിപ്പുകള്‍ ഉണ്ടാവാന്‍ ഇത് തന്നെ ധാരാളമാണ്. ഇരുവരും സിനിമയില്‍ തിളങ്ങി നിന്ന അക്കാലത്ത് പല പ്രമുഖ മാസികകളുടെയും ഗോസിപ്പ് കോളങ്ങളില്‍ മമ്മൂട്ടിയുടെയും സുഹാസിനിയുടെയും പേര് നിറഞ്ഞു നിന്നു. ഇതിനെല്ലാം കാരണക്കാരനായതോ കാര്‍ട്ടൂണിസ്റ്റായ യേശുദാസന്‍ ആണ്. ഒരു മാഗസിനില്‍ ഇരുവരുടെയും സൗഹൃദത്തെ കുറിച്ച് യേശുദാസന്‍ എഴുതിയ ചില കാര്യങ്ങളാണ് ആരാധകര്‍ക്കിടയില്‍ സംശയത്തിന് വിത്ത് പാകിയത്. പില്‍ക്കാലത്ത് അതിനുള്ള വിശദീകരണം ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലൂടെ യേശുദാസ് വിശദീകരിച്ചിരുന്നു. ആ വാക്കുകള്‍ വീണ്ടും വൈറലാവുകയാണ്.
ഒന്നിച്ച്ഭിനയിച്ച് തുടങ്ങിയതോടെ നടി സുഹാസിനിയും മമ്മൂട്ടിയും അടുത്ത സുഹൃത്തുക്കളായി മാറിയിരുന്നു. മമ്മൂട്ടിയ്ക്ക് പായസം വളരെ ഇഷ്ടമായിരുന്നു. ഒരു ദിവസം സുഹാസിനി മമ്മൂട്ടിയ്ക്ക് ഇഷ്ടമുള്ള പായസം ഉണ്ടാക്കി കൊടുത്തു. ഇക്കാര്യമാണ് യേശുദാസന്‍ തന്റെ മാഗസിനില്‍ എഴുതിയത്. വായിച്ചു വന്നപ്പോള്‍ ഇരുവരും തമ്മില്‍ ആവശ്യത്തില്‍ കവിഞ്ഞ അടുപ്പമുള്ളതായി വാര്‍ത്ത പരന്നു. യഥാര്‍ഥത്തില്‍ സംഭവിച്ചത് ഇതാണെന്നാണ് യേശുദാസന്‍ പറയുന്നത്. അതേ സമയം തന്റെ പേരില്‍ ഗോസിപ്പുകള്‍ വ്യാപകമായി വന്നതോടെ അതിനെ മറികടക്കാന്‍ ചില ബു്ദ്ധിയും മമ്മൂട്ടി പ്രയോഗിച്ചിരുന്നു. ഇത്തരം വാര്‍ത്തകളില്‍ നിന്നും രക്ഷപ്പെടാനായി പിന്നീടുള്ള ഷൂട്ടിങ്ങുകളില്‍ ഭാര്യ സുല്‍ഫത്തിനെ കൂടെ കൂട്ടാന്‍ തുടങ്ങിയെന്നു യേശുദാസന്‍ പറഞ്ഞിരുന്നു.