ബ​ക്രീ​ദ് ഇ​ള​വ്: കേ​ര​ള​ത്തി​ന് സു​പ്രീം​കോ​ട​തി​യു​ടെ രൂ​ക്ഷ വി​മ​ര്‍​ശ​നം

July 20, 2021
361
Views

ന്യൂ​ഡ​ല്‍​ഹി: ബ​ക്രീ​ദ് പ്ര​മാ​ണി​ച്ച്‌ സം​സ്ഥാ​ന​ത്ത് കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ ഇ​ള​വ് അ​നു​വ​ദി​ച്ച സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​ക്കെ​തി​രേ സു​പ്രീം​കോ​ട​തി​യു​ടെ രൂ​ക്ഷ വി​മ​ര്‍​ശ​നം. സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ച്ച മൂ​ന്ന് ദി​വ​സ​ത്തെ ഇ​ള​വ് ഇ​ന്ന് അ​വ​സാ​നി​ക്കു​ന്ന​തി​നാ​ല്‍ വി​ഷ​യ​ത്തി​ല്‍ ഇ​ട​പെ​ടു​ന്നി​ല്ല. അ​ല്ലാ​യി​രു​ന്നെ​ങ്കി​ല്‍ ഇ​ള​വ് റ​ദ്ദ് ചെ​യ്യു​മാ​യി​രു​ന്നു​വെ​ന്നും കോ​ട​തി സ​ര്‍​ക്കാ​രി​ന് മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

മ​നു​ഷ്യ​ന്‍റെ ജീ​വി​ക്കാ​നു​ള്ള അ​വ​കാ​ശം കേ​ര​ളം നി​ഷേ​ധി​ക്ക​രു​തെ​ന്ന് കോ​ട​തി ഓ​ര്‍​മി​പ്പി​ച്ചു. തീ​വ്ര​വ്യാ​പ​ന മേ​ഖ​ല​യാ​യ ഡി ​കാ​റ്റ​ഗ​റി​യി​ല്‍ എ​ന്തി​ന് ഇ​ള​വ് ന​ല്‍​കി​യെ​ന്നും ജീ​വ​നും ആ​രോ​ഗ്യ​വും സം​ര​ക്ഷി​ക്കാ​ത്ത സ്ഥി​തി ദ​യ​നീ​യ​മാ​ണെ​ന്നും കോ​ട​തി വി​മ​ര്‍​ശി​ച്ചു. നി​ല​വി​ലെ ഇ​ള​വു​ക​ള്‍ കൊ​ണ്ട് സ്ഥി​തി രൂ​ക്ഷ​മാ​യാ​ല്‍ ക​ന​ത്ത പ്ര​ത്യാ​ഘാ​തം നേ​രി​ടേ​ണ്ടി വ​രു​മെ​ന്നും ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി ഏ​ത് പൗ​ര​നും കോ​ട​തി​യെ സ​മീ​പി​ക്കാ​മെ​ന്നും ജ​സ്റ്റീ​സ് റോ​ഹിം​ഗ്ട​ണ്‍ ന​രി​മാ​ന്‍ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് വി​ധി​ച്ചു.

ഡ​ല്‍​ഹി മ​ല​യാ​ളി​യാ​യ പി.​കെ.​ഡി. ന​ന്പ്യാ​രാ​ണ് ബ​ക്രീ​ദ് ഇ​ള​വു​ക​ള്‍ ചോ​ദ്യം ചെ​യ്ത് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഹ​ര്‍​ജി​യി​ല്‍ സം​സ്ഥാ​ന​ത്തോ​ട് വി​ശ​ദീ​ക​ര​ണം ന​ല്‍​കാ​ന്‍ കോ​ട​തി തി​ങ്ക​ളാ​ഴ്ച ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

വി​ദ​ഗ്ധ സ​മി​തി​യു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ചാ​ണ് ഇ​ള​വ് ന​ല്‍​കി​യ​തെ​ന്നാ​ണ് കേ​ര​ളം കോ​ട​തി​യെ ബോ​ധി​പ്പി​ച്ച​ത്. വ്യാ​പാ​രി​ക​ള്‍ നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി‌​യും വി​ശ​ദീ​ക​ര​ണ​ത്തി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. എ​ന്നാ​ല്‍ കോ​ട​തി ഇ​ക്കാ​ര്യ​ങ്ങ​ളൊ​ന്നും പ​രി​ഗ​ണി​ച്ചി​ല്ല.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *