പ്ലസ് വണ്‍ പരീക്ഷ സ്റ്റേ ചെയ്ത് സുപ്രിംകോടതി

September 3, 2021
207
Views

ന്യൂഡെൽഹി: സംസ്ഥാനത്തെ പ്ലസ് വണ്‍ പരീക്ഷ സുപ്രിംകോടതി സ്‌റ്റേ ചെയ്തു. ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. ഒരാഴ്ചത്തേക്കാണ് ഹയര്‍സെക്കന്ററി ഒന്നാം വര്‍ഷ പരീക്ഷകള്‍ സ്റ്റേ ചെയ്തത്.

എഴുത്തുപരീക്ഷകളാണ് റദ്ദാക്കിയിരിക്കുന്നത്. കേരളത്തിലെ കൊറോണ സാഹചര്യം ഗുരുതരെന്ന് കോടതി നിരീക്ഷിച്ചുകൊണ്ടാണ് പരീക്ഷകള്‍ സ്‌റ്റേ ചെയ്തിരിക്കുന്നത്. തിരുവനന്തപുരം കീഴാറ്റിങ്ങല്‍ സ്വദേശി നല്‍കിയ പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ചാണ് സുപ്രിംകോടതിയുടെ ഉത്തരവ്.

കേരളത്തിലെ ടിപിആര്‍ പതിനഞ്ച് ശതമാനത്തിന് മുകളില്‍ തുടരുകയാണെന്നും ഒക്ടോബറോടെ മൂന്നാം തരംഗം ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ടെന്നും ഹര്‍ജിക്കാരന്‍ പറഞ്ഞു. ഈ മാസം ആറിനാണ് പരീക്ഷകള്‍ തുടങ്ങാനിരുന്നത്.

Article Categories:
India · Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *