നടന്‍ പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോന്റെ പിതാവ് അന്തരിച്ചു

November 15, 2021
363
Views

കൊച്ചി: നടന്‍ പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോന്റെ പിതാവ് മനമ്ബറക്കാട്ട് വിജയകുമാര്‍ മേനോന്‍ അന്തരിച്ചു. 71 വയസ്സായിരുന്നു. കൊച്ചിയില്‍ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്. പാലക്കാട് സ്വദേശിയാണ് അദ്ദേഹം. ഹൃദ്രോഗബാധയെ തുടര്‍ന്ന് ശസ്ത്രക്രിയ നടത്തിയ ശേഷം ചികിത്സയില്‍ കഴിഞ്ഞ് വരികയായിരുന്നു അദ്ദേഹം.

ഏറെ നാളുകളായി കാന്‍സര്‍ ബാധിച്ച്‌ ചികിത്സയില്‍ കഴിഞ്ഞിരുന്നു. പത്മ മേനോന്‍ ആണ് ഭാര്യ. മാധ്യമപ്രവര്‍ത്തകയും ചലച്ചിത്ര നിര്‍മ്മാതാവുമായ സുപ്രിയ മേനോന്‍ ഏക മകളാണ്. കൊച്ചുമകള്‍: അലംകൃത മേനോന്‍ പൃഥ്വിരാജ്.

Article Categories:
Entertainments · Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *