പിറന്നാൾ ദിനത്തിൽ സർപ്രൈസുമായി സുരേഷ് ഗോപി; പാപ്പൻ ലൊക്കേഷൻ ചിത്രം വൈറലാകുന്നു

June 26, 2021
141
Views

മലയാളത്തിന്റെ സൂപ്പർ ഹിറ്റ് സംവിധായകൻ ജോഷിയും സൂപ്പർ സ്റ്റാർ സുരേഷ് ഗോപിയും ഏഴ് വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് പാപ്പൻ. ടൈറ്റിൽ പോസ്റ്ററും സുരേഷ് ഗോപിയുടെ ലുക്കും പുറത്തുവന്നതോടെ ആവേശത്തിലാണ് ആരോധകർ. സുരേഷ് ഗോപിക്കൊപ്പം മകൻ ഗോകുൽ സുരേഷും പാപ്പനിൽ ശ്രദ്ധേയ വേഷത്തിലെത്തുന്നുണ്ട്. സുരേഷ് ഗോപിയുടെ പിറന്നാൾ ദിനമായ ഇന്ന് താരം പുറത്തുവിട്ട കാപ്പനിലെ സ്റ്റില്ലാണ് ഇപ്പോൾ സാമൂഹിക മാദ്ധ്യമങ്ങളിലെ ചർച്ചാ വിഷയം.

സുരേഷ് ഗോപിയും മകൻ ഗോകുലും ഒരുമിച്ചുള്ള ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. മഹീന്ദ്ര ഥാറിന് മുന്നിൽ നിൽക്കുന്ന സുരേഷ് ഗോപിയും പിന്നിലായി ഗോകുലും നിൽക്കുന്നതാണ് ചിത്രം. സുരേഷ് ഗോപി തന്റെ സാമൂഹിക മാദ്ധ്യമങ്ങളിൽ പങ്കുവച്ച ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ലേലം, പത്രം, വാഴുന്നോർ, എന്നീ ചിത്രങ്ങൾക്ക് ശേഷം സുരേഷ് ഗോപിയുടെ കരിയറിലെ ഹിറ്റ് കഥാപാത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. സൂപ്പർ ഹിറ്റായ പൊറിഞ്ചു മറിയം ജോസിന് ശേഷമുള്ള ജോഷിയുടെ ചിത്രമാണ് ‘പാപ്പൻ’. സുരേഷ്ഗോപിയോടൊപ്പം സണ്ണിവെയിൻ, നൈല ഉഷ, നീത പിള്ള, ആശ ശരത്, കനിഹ, ചന്ദുനാഥ്‌, വിജയരാഘവൻ, ടിനി ടോം, ഷമ്മി തിലകൻ, തുടങ്ങി വൻ താര നിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡേവിഡ് കാച്ചപ്പിള്ളി നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് പ്രശസ്ത റേഡിയോ ജോക്കിയും കെയർ ഓഫ് സൈറാ ബാനു എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തുമായ ആർജെ ഷാനാണ്. ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി, എഡിറ്റർ ശ്യാം ശശിധരൻ, സംഗീതം ജേക്സ് ബിജോയ്‌, സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്, ശ്രീശങ്കർ , ആർട്ട് നിമേഷ് എം താനൂർ.

കോസ്റ്റ്യൂം അക്ഷയ പ്രേംനാഥ് , പ്രൊഡക്ഷൻ കൺട്രോളർ എസ് മുരുകൻ , ചീഫ് അസോസിയേറ്റ് ഡയറക്ടർ സിബി ജോസ് ചാലിശ്ശേരി, സ്റ്റിൽസ് സിനറ്റ് സേവ്യർ. ഡിസൈൻസ് ഓൾഡ് മങ്ക്സ്, മഞ്ജു ഗോപിനാഥാണ് വാർത്താ വിതരണം. എന്നിവരാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. ആഘോഷ് സിനിമാസും, ചാന്ദ് വി മൂവീസും ചേർന്നാണ് ചിത്രം തീയറ്ററുകളിൽ എത്തിക്കുന്നത്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *