ശനിയും ഞായറും പൂട്ടിയിട്ടിട്ട് എന്ത് കാര്യമുണ്ടായി; എന്തുവന്നാലും നാളെയും മറ്റന്നാളും കടതുറക്കുമെന്ന് ടി നസറുദ്ദീൻ

July 16, 2021
175
Views

തിരുവനന്തപുരം: പലമുഖ്യമന്ത്രിമാരും ഇതിനു മുമ്പും വിരട്ടാൻ നോക്കിയിട്ടുണ്ടെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻറ് ടി നസറുദ്ദീൻ. എന്തുവന്നാലും നാളെയും മറ്റന്നാളും കടകൾ തുറക്കും. തീരുമാനം ഇന്ന് നടക്കുന്ന ചർച്ചയിൽ സർക്കാരിനെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

700 ദിവസം കടകൾ പൂട്ടിയിട്ടെന്ന് പറഞ്ഞ അദ്ദേഹം ശനി, ഞായർ ദിവസങ്ങളിലും പൂട്ടിയിട്ടിട്ട് എന്ത് കാര്യമുണ്ടായെന്ന് ചോദിച്ചു. ചർച്ചകൾ നടത്തി തെറ്റിദ്ധാരണ മാറ്റും. വ്യാപാരി പ്രതിഷേധത്തിൽ സർക്കാരുകൾ വീണിട്ടുണ്ട്. നാൽപ്പത് വർഷമായി ഈ സംഘടന ഇവിടെയുണ്ടെന്നും നസീറുദ്ദീൻ ഓർമ്മിപ്പിച്ചു.

വൈകുന്നേരം മൂന്നരയ്‌ക്കാണ് മുഖ്യമന്ത്രി വ്യാപാരി സംഘടനാ നേതാക്കളുമായി ചർച്ച നടത്തുന്നത്. മുഖ്യമന്ത്രിയുമായുള്ള ചർച്ചയ്ക്ക് ശേഷം തുടർനിലപാട് സ്വീകരിക്കാൻ വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ സെക്രട്ടറിയേറ്റ് യോഗവും ഇന്ന് തിരുവനന്തപുരത്ത് ചേരും. പെരുന്നാൾ കണക്കിലെടുത്ത് കടകൾ എല്ലാ ദിവസവും തുറക്കണമെന്നാണ് ആവശ്യം. ഇവയടക്കം ചില ഇളവുകൾ സർക്കാർ നൽകിയേക്കുമെന്നാണ് വിവരം.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *