ചെന്നൈ: വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍. രാമനാഥപുരത്തെ എയ്ഡഡ് സ്‌കൂളിലെ സയന്‍സ് അധ്യാപകനാണ് അറസ്റ്റിലായത്.
കുട്ടികളുടെ മൊബൈല്‍ നമ്ബറുകള്‍ വാങ്ങിയ അധ്യാപകന്‍ ഇവരെ നിരന്തരം ഫോണ്‍വിളിച്ച് ശല്യപ്പെടുത്തുകയും അശ്ലീലമായി സംസാരിക്കുകയും പതിവായിരുന്നു. സ്‌പെഷല്‍ ക്ലാസ് എന്ന പേരില്‍ വിദ്യാര്‍ഥിനികളെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയും ചെയ്തിരുന്നു. താന്‍ പറയുന്നത് അനുസരിച്ചില്ലെങ്കില്‍ പരീക്ഷയില്‍ തോല്‍പ്പിക്കുമെന്നായിരുന്നു ഭീഷണി.
വിദ്യാര്‍ഥിനിയെ വിളിച്ച് അധ്യാപകന്‍ സംസാരിക്കുന്ന ഫോണ്‍ സംഭാഷണം പുറത്തുവന്നിരുന്നു. വീട്ടിലേക്ക് വരാനായി വിദ്യാര്‍ഥിനിയെ ഇയാള്‍ നിര്‍ബന്ധിക്കുന്നതാണ് സംഭാഷണത്തില്‍ ഉള്ളത്. നിരവധി പേര്‍ നേരത്തെയും തന്റെ വീട്ടില്‍ വന്നതായും അധ്യാപകന്‍ പറയുന്നു. വിവരം പുറത്തുവന്നതോടെ രക്ഷിതാക്കള്‍ ഉള്‍പ്പെടെ വന്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ അധ്യാപകനെ പോക്‌സോ നിയമം ചുമത്തി അറസ്റ്റ് ചെയ്തു.
സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് പറഞ്ഞു. നേരത്തയും വിദ്യാര്‍ഥികള്‍ക്കെതിരെ ലൈംഗികാതിക്രമവാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. തുടര്‍ന്ന വിദ്യാര്‍ഥികളുടെ സുരക്ഷ മുന്‍നിര്‍ത്തി സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.