മുംബൈയില്‍ കനത്ത മഴ; മണ്ണിടിച്ചില്‍- 10 മരണം, നിരവധി പേരെ കാണാതായി

July 18, 2021
131
Views

മുംബൈ: കനത്ത മഴ തുടരുന്ന മുംബൈയില്‍ പ്രളയത്തിലും മണ്ണിടിച്ചിലിലും 10 മരണം. നിരവധി പേരെ കാണാതായി. മുംബൈയിലെ ചേംബൂര, വിക്രോളി പാര്‍ക്​ ഭാഗങ്ങളിലാണ്​ പുലര്‍ച്ചെ സമയത്ത്​ മണിക്കൂറുകള്‍ നിര്‍ത്താതെ പെയ്​ത മഴയില്‍ മണ്ണിടിച്ചിലുണ്ടായത്​. ഇവിടെ നിരവധി പേരെ കാണാതായിട്ടുണ്ട്​. 15 പേരെ ഇതിനകം രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു.

ചുനഭത്തി, സിയോണ്‍, ദാദര്‍, ഗാന്ധി മാര്‍കറ്റ്​, ചേംബൂര്‍, കുര്‍ള എല്‍.ബി.എസ്​ റോഡ്​ എന്നിവിടങ്ങളില്‍ പ്രളയം രൂക്ഷമായി തുടരുകയാണ്​. നഗരത്തിന്‍റെ പല ഭാഗങ്ങളിലും റോഡ്​ ഗതാഗതം മുടങ്ങി. ബോറിവലിയില്‍ പ്രളയപ്പാച്ചിലില്‍ വാഹനങ്ങള്‍ ഒലിച്ചുപോയി. ട്രെയിന്‍ ഗതാഗതവും തടസ്സപ്പെട്ടു.

ഞായറാഴ്​ചയും കനത്ത മഴ തുടരുമെന്നാണ്​ മുന്നറിയിപ്പ്​. ശനിയാഴ്ച പുലര്‍ച്ചെ ആരംഭിച്ച മഴയാണ്​ നഗരത്തെ വെള്ളത്തില്‍ മുക്കിയത്​.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *