തെ​ന്ന​ല പോ​ക്സോ കേസ്: ഡി​എ​ൻ​എ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ് ആ​ണെ​ങ്കി​ലും ശ്രീ​നാ​ഥ് പ്ര​തി​യ​ല്ലാ​താ​കി​ല്ലെ​ന്നാ​ണ് പോ​ലീ​സ്

August 31, 2021
172
Views

മ​ല​പ്പു​റം: തെ​ന്ന​ല പോ​ക്സോ കേ​സി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ന് പോ​ലീ​സ്. പെ​ണ്‍​കു​ട്ടി​ക്ക് കൗ​ണ്‍​സി​ലിം​ഗ് ഉ​ൾ​പ്പ​ടെ ന​ൽ​കി വി​ശ​ദാം​ശ​ങ്ങ​ൾ ചോ​ദി​ച്ച​റി​യാ​നാ​ണ് പോ​ലീ​സ് ശ്ര​മം. ഇ​തി​നാ​യു​ള്ള ന​ട​പ​ടി​ക​ൾ തി​രൂ​ര​ങ്ങാ​ടി പോ​ലീ​സ് തു​ട​ങ്ങി.

അ​തേ​സ​മ​യം ഡി​എ​ൻ​എ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ് ആ​ണെ​ങ്കി​ലും ജ​യി​ൽ മോ​ചി​ത​മാ​യ ശ്രീ​നാ​ഥ് കേ​സി​ൽ പ്ര​തി​യ​ല്ലാ​താ​കി​ല്ലെ​ന്നാ​ണ് പോ​ലീ​സ് നി​ല​പാ​ട്. കു​ട്ടി​യു​ടെ പി​താ​വ് ശ്രീ​നാ​ഥ് അ​ല്ലെ​ന്ന് മാ​ത്ര​മേ തെ​ളി​ഞ്ഞി​ട്ടു​ള്ളൂ. പെ​ണ്‍​കു​ട്ടി​യെ ഇ​യാ​ൾ ലൈം​ഗി​ക​മാ​യി ഉ​പ​യോ​ഗി​ച്ചോ എ​ന്ന കാ​ര്യ​ത്തി​ൽ ഇ​നി​യും വ്യ​ക്ത​ത വ​രാ​നു​ണ്ടെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

ശ്രീ​നാ​ഥാ​ണ് പീ​ഡി​പ്പി​ച്ച​തെ​ന്നാ​യി​രു​ന്നു നേ​ര​ത്തെ പെ​ണ്‍​കു​ട്ടി ന​ൽ​കി​യി​രു​ന്ന മൊ​ഴി. അ​തി​നാ​ൽ ത​ന്നെ ഇ​യാ​ളെ പ്ര​തി​യാ​ക്കി പോ​ലീ​സ് കേ​സ് അ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ച്ച മ​ട്ടി​ലാ​യി​രു​ന്നു. ശ്രീ​നാ​ഥ് കു​റ്റം നി​ര​വ​ധി ത​വ​ണ നി​ഷേ​ധി​ച്ചെ​ങ്കി​ലും പോ​ലീ​സ് ഇ​ക്കാ​ര്യം മു​ഖ​വി​ല​യ്ക്കെ​ടു​ത്തി​രു​ന്നി​ല്ല. തു​ട​ർ​ന്നാ​ണ് ഡി​എ​ൻ​എ പ​രി​ശോ​ധ​നയിലൂടെ കൗ​മാ​ര​ക്കാ​ര​ൻ മോ​ചി​ത​നാ​യ​ത്. ഇ​തോ​ടെ പോ​ലീ​സ് വെ​ട്ടി​ലാ​വു​ക​യാ​യി​രു​ന്നു.

അ​തി​നി​ടെ ശ്രീ​നാ​ഥി​നെ അ​റ​സ്റ്റ് ചെ​യ്ത ന​ട​പ​ടി​യി​ൽ തെ​റ്റു​പ​റ്റി​യി​ട്ടി​ല്ലെ​ന്നാ​ണ് പോ​ലീ​സ് നി​ല​പാ​ട്. പോ​ലീ​സി​ന് മു​ൻ​പാ​കെ മാ​ത്ര​മ​ല്ല മ​ജി​സ്ട്രേ​റ്റി​ന് ന​ൽ​കി​യ ര​ഹ​സ്യ​മൊ​ഴി​യി​ലും പെ​ണ്‍​കു​ട്ടി ശ്രീ​നാ​ഥി​ന്‍റെ പേ​രാ​ണ് പ​റ​ഞ്ഞി​രു​ന്ന​തെ​ന്നാ​ണ് പോ​ലീ​സ് ഭാ​ഷ്യം.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *