പത്തനംതിട്ട: തിരുവല്ല കല്ലൂപ്പാറയിൽ മാർത്താണ്ഡം സ്വദേശിയായ തൊഴിലാളിയെ കരാറുകാർ അടിച്ചു കൊന്നു. കല്ലൂപ്പാറ എൻജിനീയറിങ് കോളജിന് സമീപം കെട്ടിടം പണിക്ക് വന്ന മാർത്താണ്ഡം സ്വദേശി സ്റ്റീഫനാണ് (40) കൊല്ലപ്പെട്ടത്. മാർത്താണ്ഡം സ്വദേശികളായ കരാറുകാർ സുരേഷ്, ആൽബിൻ ജോസ് എന്നിവർ ചേർന്ന് രാത്രിയിൽ സ്റ്റീഫനെ മർദ്ദിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ സ്റ്റീഫനെ പുലർച്ചെ നാല് മണിയോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
നൈറ്റ് ഓഫീസറായ കീഴ്വായിപ്പൂര്‍ സ്റ്റേഷന്‍ എസ് ഐ സുരേന്ദ്രനും ഡ്രൈവർ എസ് സി പി ഓ സജി ഇസ്മയിലും പട്രോളിങ് തുടരവേ, 04/02/2022 പുലര്‍ച്ചെ രണ്ടുമണിയോടെ സംശയകരമായ സാഹചര്യത്തിൽ റോഡില്‍ രണ്ട് പേരെ കണ്ടു. കറുത്ത നിക്കറും ബനിയനും ധരിച്ച നല്ല തടിയുള്ളവരായിരുന്നു ഇരുവരും. അവരുടെ ശരീരത്തിൽ ചോരക്കറ ശ്രദ്ധയിൽപ്പെട്ട എസ് ഐ സുരേന്ദ്രൻ സംശയം തോന്നിയതിനാല്‍ അവരെ പോലീസ് വാഹനത്തിൽ കയറ്റുകയും, പിന്നീട് വിശദമായി ചോദിച്ചപ്പോൾ, ക്രൂരമായ ഒരു കൊലപാതകത്തിലെ പ്രതികളിലേക്കുള്ള വഴി അദ്ദേഹത്തിന് മുന്നിൽ തെളിയുകയുമായിരുന്നു.
തിരുവനന്തപുരം മാർത്താണ്ഡത്തുനിന്നുള്ള കെട്ടിടം നിര്‍മ്മാണ തൊഴിലാളികളായ മൂന്നു സുഹൃത്തുക്കൾ, ഇതേ ജോലിയിൽ ഏർപ്പെട്ട് പരിസരങ്ങളിൽ തമ്പടിച്ച് കഴിയുന്ന ചിലരുമായുള്ള സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് സംസാരിക്കുന്നതിന് ഇവരും മറ്റൊരു സുഹൃത്തും കൂടി കല്ലൂപ്പാറ എഞ്ചിനീയറിംഗ് കോളേജിന് തെക്ക് ഭാഗത്തുള്ള വാടകവീട്ടില്‍ ഒത്തുകൂടിയിട്ടുണ്ടായിരുന്നു.
പോലീസ് ജീപ്പിൽ കയറ്റപ്പെട്ട രണ്ടുപേരും, മൂന്നാമാനും ആ വീട്ടിലെ താമസക്കാരായ മാർത്താന്ധം, തൃശൂർ സ്വദേശികളായ ചിലരുമായി സാമ്പത്തിക ഇടപാടുകൾ സംസാരിച്ച് തർക്കം ഉണ്ടാകുകയും, തുടർന്നുണ്ടായ സംഘര്‍ഷത്തില്‍ സ്റ്റീഫൻ (40) എന്നയാള്‍ കമ്പി കൊണ്ട് തലക്ക് ഏറ്റ അടിയില്‍ രക്തം വാര്‍ന്ന്‍ മരണപ്പെട്ടു.
ആ വീട്ടിലെത്തിയ എസ് ഐ, ജീപ്പിലുള്ളവരെ ഡ്രൈവറെ ഏല്പിച്ചശേഷം തമസ്സക്കാരായ 9 പേരെയും കണ്ടു, പരിഭ്രമത്തോടെ നിന്ന അവർ സംഭവം വിവരിച്ചു, തുടർന്ന് അദ്ദേഹം അവരെ ഹാളിനുള്ളിലാക്കി വീട് ബന്ധവസ് ചെയ്തു.
രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ തന്ത്രപൂർവം, മനസ്സാന്നിധ്യം കൈവിടാതെ തടഞ്ഞുവക്കുകയും, തുടർന്ന് ചോരയോലിപ്പിച്ച്കിടന്നയാളെ ആംബുലൻസ് വിളിച്ചുവരുത്തി മല്ലപ്പള്ളി താലൂക് ആശുപത്രിയിലെത്തിച്ചു, പരിശോധിച്ച ഡോക്ടർ മരണം മൂന്നുമണിക്കൂർ മുമ്പ് സംഭവിച്ചതായി സ്ഥിരീകരിച്ചു. മേലുദ്യോഗസ്ഥാരെ വിവരം അറിയിച്ചശേഷം പ്രതികളെന്ന് സംശയിച്ചവരെ പോലീസ് വാഹനത്തിൽ കയറ്റി മെഡിക്കല്‍ പരിശോധനയും മറ്റ് തുടര്‍ നടപടികളും സ്വീകരിച്ചു.