കോഴിക്കോട് തീക്കുനിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ മൂന്നു ചെറുപ്പക്കാര്‍ മരിച്ചു

July 14, 2021
444
Views

കോഴിക്കോട്: കുറ്റ്യാടിക്ക് സമീപം ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ മൂന്നു മരണം. തീക്കുനി കാരേക്കുന്ന് പള്ളിക്കടുത്ത് ആണ് അപകടം നടന്നത്. കക്കട്ട് പാതിരാപറ്റ സ്വദേശികളായ റഹീസ്, അബ്ദുല്‍ ജാബിര്‍, കാവിലുംപാറ സ്വദേശി ജെറിന്‍ എന്നിവരാണ് മരിച്ചത്.

ചൊവ്വാഴ്ച രാത്രി ഒമ്ബതര മണിയോടെയായിരുന്നു അപകടം. ബൈക്കുകള്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടസമയത്ത് മഴയുണ്ടായിരുന്നു. അമിത വേഗതയും മഴയും അപകടകാരണമായി. റോഡില്‍ തെറിച്ചു വീണ മൂവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒരാളുടെ മൃതദേഹം കൊയിലാണ്ടി ആശുപത്രിയിലും രണ്ടാമന്റേത് വടകര സഹകരണ ആശുപത്രിയിലും, മൂന്നമത്തെയാളുടെ മൃതദേഹം സ്വകാര്യ ആശുപത്രിയിലുമാണ്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *