ഒന്നര മണിക്കൂറുള്ള ഫസ്റ്റ് ഹാഫ് ‘ലോവബിൾ’ ആണ്, അതിന്റെ ഫീലിംഗ് അതിമനോഹരം ആയിരുന്നു.വിനീതിന്റെ സ്പെഷ്യൽ മേക്കിങ് മനോഹരം. കോളേജ് ലൈഫ് വൈബ് മൊത്തത്തിൽ ഒരു അടിപൊളി ഫീലിംഗ് നൽകുന്നു, കൂടാതെ പ്രണയം, ഫ്രണ്ട്ഷിപ്, ബ്രേക്പ്, റാഗിംഗ് തുടങ്ങി ചെന്നൈ എഞ്ചിനീയറിംഗ് കോളേജ് ലൈഫ് മുഴുവൻ വിനീത് പകർത്തിയിട്ടുണ്ട്. പ്രണവ് മോഹൻലാലിന്റെ അഭിനയം എല്ലാവരെയും ആകർഷിക്കുന്നു. കൂടാതെ പ്രണവിന്റെ കൂട്ടുകാരൻ ആന്റണി, തമിഴ് ഫ്രണ്ട്‌സ് ടീം ഒകെ മികച്ച അഭിനയം കാഴ്ചവെക്കുന്നു. വിനീതിന്റെ സ്പെഷ്യൽ ഡയലോഗ് & ഫീൽ ഗുഡ് സീൻ ഒകെ കാണിക്കളെ കൂടുതൽ ആകർഷിക്കുന്നു. ദർശന സോങ്, മുകിൽ സോങ്, മനസ്സേ സോങ് ഒകെ പ്ലേസ് ചെയ്താ സ്ഥലവും അതിന്റെ വിധവും ചില പാട്ടുകൾ തരുന്ന ഫീലിങ്യും അമേസിങ് അനുഭവം ആണ്. കോളേജ് ലൈഫ് കഴിഞു അരുണിന്റെ അതായതു പ്രണവിന്റെ അടുത്ത ഘട്ടം കാണിക്കുന്നത് ആണ് രണ്ടാം പകുതി.
“ഹൃദയം” ടൈറ്റിൽ വരുന്നത് ഇന്റർവെൽ ഭാഗത്തു ആണ്. അപ്പോൾ ടൈറ്റിൽ തെളിയുമ്പോൾ ആദ്യ പകുതിയിൽ ഉള്ള കോളേജ് ലൈഫ്, റൊമാൻസ്, ഫ്രണ്ട്ഷിപ് ഉൾപ്പടെ കാണുന്നത് നമ്മുടെ മനസ്സിൽ ഒരു ലോവബിൾ ഫസ്റ്റ് ഹാഫ് സിനിമ അനുഭവം തരുന്നു.രണ്ടാമത്തെ പകുതി തുടങ്ങു്ന്നത് തന്നെ ഒരു പ്രണവ് സ്പെഷ്യൽ റിയൽ ലൈഫ് മോഡ് സോങ്ങിൽ കൂടി പിന്നീട് അങ്ങോട്ട് സിനിമ തീരുമ്പോൾ ഒരു “വെൽ പാക്ക്ഡ് റൊമാന്റിക് മ്യൂസിക്കൽ ഫീൽ ഗുഡ് “പടം എന്നു ലേബൽ നിഷ്പ്രയാസം ചാർത്തി കൊടുക്കാൻ പറ്റുന്ന ഒരു വിനീത് ശ്രീനിവാസൻ സ്പെഷ്യൽ ആണ് “ഹൃദയം. “
സ്ക്രിപ്റ്റിംഗ് ,ഡയറക്ഷൻ പിന്നെ സിനിമയുടെ കാസ്റ്റിംഗ് അടക്കം എല്ലാം ഭംഗിയായി കൃത്യമായി ചെയ്ത് വിനീത് തന്നെ ഈ പടത്തിന്റെ പ്രധാന ഘടകം. പ്രണവ് മോഹൻലാൽ ചെയ്തു മൂന്ന് പടങ്ങളിൽ മികച്ച പെർഫോമൻസ് അതും അരുൺ നീലകണ്ഠൻ തന്നെ. അത്ര മാത്രം ഇമോഷൻസ് ആ കഥാപാത്രം കാഴ്ചവെയ്ക്കുന്നു. പ്രണവിന്റെ സൂക്ഷ്മമായ ഭാവങ്ങൾ വിനീത് മനോഹരമായി പുറത്തെടുത്തു.അതിപ്പോ റൊമാൻസ്, ബ്രേക്പ്, ഫ്രണ്ട്ഷിപ്, ഫാമിലി സീൻ പിന്നെ ഒരുപാട് ഇമോഷൻസ് ബധിപ്പിച്ചു ഓരോ സീനും മനോഹരം ആക്കിയിരിക്കുന്നു.
അതിൽ സ്റ്റൈലിഷ് ഔട്ട്ലുക്ക് മാസ്സ് സീൻ ഫസ്റ്റ് ഹാഫ് ഒകെ അതി ഗംഭീരം ആയിരുന്നു.ദർശനയുടെ പെർഫോമൻസ് ഒകെ നൈസ് ആയിരുന്നു.
കല്യാണിയുടെ നിത്യ എന്ന വേഷം ക്യൂട്ട് &ബ്യൂട്ടിഫുൾ ആയിരുന്നു.
അജുവിന്റെ വേഷം സെക്കന്റ് ഹാഫിലെ നർമ രസത്തിനു നന്നായി ചേരുന്നുണ്ട്.
ജോണി ആന്റണിയുടെ എതിർത്തിട്ടുള്ള സംസാരം വീണ്ടും ചിരി എല്ലാവരിലേക്കും എത്തിക്കുന്നു. ഒരു പെർഫെക്ട് അപ്പൻ റോൾ ആയിരുന്നു ആന്റണിയുടേത്.
വിജയരാഘവന്റെ അച്ഛൻ റോളും മനോഹരം ആയിരുന്നു.ഹൃദയം ടീമിലെ ഓരോരുത്തരുടെയും അഭിനയം വളരെ മനോഹരം ആയിട്ടുണ്ട്. അതിൽ പ്രണവിന്റെ കൂട്ടുകാരനായി വരുന്ന ആന്റണി റോൾ നന്നായിരുന്നു. അദ്ദേഹത്തിന്റെ കൌണ്ടർ ഡയലോഗ് ഒകെ കഥാപാത്രത്തെ കൂടുതൽ നന്നാക്കിയിട്ടുണ്ട്.ചെന്നൈ ഫ്രണ്ട്സിന്റെ കോമ്പോ പിന്നെ അവരുടെ ഒത്തുചേരൽ ഒകെ ഒരു പ്രതേക വൈബ് ആണ് കാണിക്കൾക്കു നൽകുന്നത്.ചെന്നൈ എഞ്ചിനീയറിംഗ് കോളേജ് 2006-10 ബാച്ച് ഫ്രണ്ട്ഷിപ് സീൻസ് പിന്നെ സീക്രെട് റൂം കാഴ്ചകൾ ഒകെ ഫീലിംഗ് ഗുഡ് ആയിരുന്നു.ഇനിയും പറയുകയാണെഗിൽ സിനിമയുടെ പോസിറ്റീവ് പോയ്ന്റ്സ് ഒരുപാടു ആണ്.
അവസാനത്തത് എന്നാൽ പ്രദാനപ്പെട്ടത്ത് ഹിഷാം മ്യൂസിക് &ബിജെഎം സിനിമയുടെ ഫീൽ ഗുഡ് റൊമാൻസ് ഇമോഷൻസ് ഫീലിംഗ് ഒകെ വേറെ ലെവലിൽ കൊണ്ട് പോയിട്ടുണ്ട്.
പാട്ടുകൾ മൊത്തത്തിൽ തരുന്ന എക്സ്ട്രാ ഓർഡിനറി വൈബ് അതു പറഞു അറിയിക്കാനാവില്ല അതു തീയേറ്ററിൽ തന്നെ പോയി കാണണം.”ഹൃദയം ” സിനിമ വിശേഷങ്ങളിലേക്ക്, ജനങ്ങളുടെ അഭിപ്രായം ഇങ്ങനെയോ?മ്യൂസിക് ആൽബം പെർഫെക്ട് ആയിരുന്നു പടത്തിൽ.
പാട്ടുകളൊക്കെ ഒന്നിനോന്നു മികച്ചതായിരുന്നു. അതായത് ദർശന, മുകിലിന്റെ, നാക്കുമോ അങ്ങനെ ഒകെ.”ഹൃദയം”സിനിമ ഹൃദയം കൊണ്ട് അനുഭവിച്ചു അറിയേണ്ട സിനിമ ആണ്. ഹൃദയം ആ കാര്യത്തിൽ പൂർണമായും നമ്മുടെ ഹൃദയത്തെ കീഴ്പ്പെടുത്തുന്ന സിനിമ അനുഭവം ആണ്.ഒരാളുടെ ജീവിതത്തിലെ ഓരോ ഘട്ടങ്ങളും ഇത്ര ക്യൂട്ട്, ഫീൽ ഗുഡ് റൊമാന്റിക് ആയി പറയാൻ വിനീത് ശ്രീനിവാസൻ കാണിച്ച ആ പ്രേക്നം ആണ് “ഹൃദയം “.