മോഹൻ ബഗാൻ പരിശീലകനെ പുറത്താക്കി

January 4, 2024
33
Views

മോഹൻ ബഗാൻ പരിശീലകൻ ഹുവാൻ ഫെറാൻഡോയെ ക്ലബ് പുറത്താക്കി‌.

മോഹൻ ബഗാൻ പരിശീലകൻ ഹുവാൻ ഫെറാൻഡോയെ ക്ലബ് പുറത്താക്കി‌. MBSG മാനേജ്മെന്റ് സ്പാനിഷ് ഹെഡ് കോച്ചുമായി പിരിഞ്ഞതായി ക്ലബ് ഔദ്യോഗികമായി അറിയിച്ചു.

അന്റോണിയോ ഹബാസ് പകരം പരിശീലകനായി എത്തും എന്നും ക്ലബ് അറിയിച്ചു. ലീഗില്‍ ഇപ്പോള്‍ അഞ്ചാം സ്ഥാനത്തുള്ള മോഹൻ ബഗാൻ കിരീടത്തില്‍ നിന്ന് അകലുന്ന സാഹചര്യത്തിലാണ് ഇങ്ങനെ ഒരു നടപടി.

എഎഫ്‌സി കപ്പില്‍ നിന്നും മോഹൻ ബഗാം പുറത്തായിരുന്നു. ക്ലബിന്റെ മുൻ മാനേജര്‍ ആയ അന്റോണിയോ ലോപ്പസ് ഹബാസ് സ്‌പെയിൻകാരന് പകരക്കാരനായി ഉടൻ പ്രതീക്ഷിക്കുന്നു. 2021ല്‍ ഹബാസ് ക്ലബ് വിട്ടപ്പോള്‍ ആയിരുന്നു ഫെറാൻഡോ ചുമതലയേറ്റത്.

മുമ്ബ് 2020-21 സീസണിലും 2021-22 സീസണിന്റെ ആദ്യ പകുതിയിലും അദ്ദേഹം ടീമിനെ കൈകാര്യം ചെയ്തിട്ടുണ്ട്. 2014-2016 വരെയും 2019-20 കാമ്ബെയ്‌നിലും എടികെയില്‍ ഹബാസ് ഉണ്ടായിരുന്നു.

Article Categories:
Latest News · Sports

Leave a Reply

Your email address will not be published. Required fields are marked *