തൃശ്ശൂരിൽ എം.ഡി.എം.എയുമായി ഡോക്ടർ പിടിയിൽ

January 18, 2022
156
Views

തൃശ്ശൂർ: നിരോധിത മയക്കുമരുന്നായ എം.ഡി.എം.എയുമായി തൃശ്ശൂരിൽ ഡോക്ടർ പോലീസ് പിടിയിൽ. തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഹൗസ് സർജനും കോഴിക്കോട് സ്വദേശിയുമായ അക്വിൽ മുഹമ്മദ് ഹുസൈനാണ് പോലീസിന്റെ പിടിയിലായത്.

ഷാഡോ പോലീസും മെഡിക്കൽ കോളേജ് പോലീസും നടത്തിയ പരിശോധനയിലാണ് മെഡിക്കൽ കോളേജ് പരിസരത്തെ ഒരു സ്വകാര്യ ഹോസ്റ്റലിൽനിന്ന് എം.ഡി.എം.എയും ഹാഷിഷ് ഓയിലും പിടികൂടിയത്. 2.4 ഗ്രാം എം.ഡി.എം.എയാണ് പിടികൂടിയത്. ബെംഗളൂരുവിൽ നിന്നാണ് ഇത് എത്തിച്ചതെന്നാണ് വിവരം.

മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട് മയക്കുമരുന്ന് ഉപയോഗം വ്യാപകമാണെന്ന് നേരത്തെ തന്നെ ഷാഡോ പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഹാഷിഷ് ഓയിൽ വിശാഖപട്ടണത്തുനിന്ന് കൊണ്ടുവന്നതാണെന്നാണ് പ്രതി നൽകിയിരിക്കുന്ന മൊഴി.

ഹാഷിഷ് ഓയിലിന്റെ ഒഴിഞ്ഞ കുപ്പികളും ഇവിടെനിന്ന് പിടിച്ചെടുത്തിട്ടുണ്ട്. സ്ഥിരമായി പതിനഞ്ചോളം പേർ ഇവിടെ മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്ന് ചോദ്യം ചെയ്യലിൽ പ്രതി പറഞ്ഞു.

Article Categories:
Latest News

Leave a Reply

Your email address will not be published. Required fields are marked *