തിരുവനന്തപുരം ചെങ്കൽ ചുളയിൽ കോർപ്പറേഷൻ ഉദ്യോഗസ്ഥനെ സഹപ്രവർത്തകൻ കുത്തി കൊന്നു

October 8, 2021
277
Views

തിരുവനന്തപുരം കോർപ്പറേഷൻ ജീവനക്കാരനെ സഹപ്രവർത്തകന്‍ കുത്തി കൊലപ്പെടുത്തി. കോർപറേഷനിലെ എഞ്ചിനിയറിങ് സെക്ഷൻ ഒ എ ആയ ഷിബു രഞ്ജൻ ആണ് മരിച്ചത്. സഹപ്രവർത്തകനായ രഞ്ജിത്താണ് കുത്തിയത്. രാത്രി 8 മണിയോടെ ചെങ്കൽ ചൂളയിൽ (രാജാജി നഗർ ) ആയിരുന്നു സംഭവം. മരിച്ച ഷിബുവിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സുഹൃത്തുക്കൾ തമ്മിലുള്ള വാക്കുതർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. 

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *