ചാക്കയ്ക്ക് സമീപം ഊബര്‍ ഡ്രൈവറായ യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി; രണ്ടുപേര്‍ പോലീസ് കസ്റ്റഡിയില്‍

June 28, 2021
202
Views

തിരുവനന്തപുരം: തിരുവനന്തപുരം ചാക്കയ്ക്ക് സമീപം ഊബര്‍ ഡ്രൈവറായ യുവാവിനെ വീട്ടില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ രണ്ടുപേര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട് .ഇന്ന് രാവിലെയാണ് സംഭവം നടന്നത് .

ഇയ്യാള്‍ വാടക വീട്ടിലാണ് താമസിക്കുന്നത്. ലഹരി സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണോ കൊലപാതകത്തില്‍ കലാശിച്ചത് എന്ന കാര്യം പൊലീസ് അന്വേഷിച്ച്‌ വരികയാണ്. അതെസമയം മരണകാരണം വ്യക്തമല്ല. ഇതുസംബന്ധിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് കൈമാറിയിട്ടില്ല.

Article Tags:
·
Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *