യൂറോപ്പിന്റെ ജേതാവ് ആരെന്ന് ഇന്നറിയാം.
മൊണാക്കോ: യൂറോപ്പിന്റെ ജേതാവ് ആരെന്ന് ഇന്നറിയാം. യുവേഫ പ്ലെയര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് വിജയിയെ ഇന്ന് പ്രഖ്യാപിക്കും.
ഇന്ത്യൻ സമയം രാത്രി എട്ട് മണിക്കാണ് അവാര്‍ഡ് ജേതാവിനെ പ്രഖ്യാപിക്കുന്നത്. മികച്ച താരമാകാൻ മത്സരിക്കുന്നത് മെസ്സി, ഹാളണ്ട്, ഡിബ്രൂയ്നെ എന്നിവരാണ്. സൗദി ലീഗിലേക്ക് ചേക്കേറിയ നിലവിലത്തെ യുവേഫ ജേതാവ് കരീം ബെൻസീമ ഇത്തവണ മത്സരത്തിനില്ല. മികച്ച പരിശീലകരുടെ പട്ടികയില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ പെപ് ഗ്വാര്‍ഡിയോള ആണ് മുന്നിലുള്ളത്. മികച്ച വനിത താരത്തിനായി നിലവിലത്തെ ജേതാവായ ഐറ്റാന ബോണ്‍മതി ആണ് മുന്നിലുള്ളത്.
ലോകകപ്പ് വിജയിയായ ലയണല്‍ മെസ്സി മുമ്ബ് രണ്ട് തവണ യുവേഫയുടെ മികച്ച താരത്തിനുള്ള പുരസ്കാരം നേടിയിട്ടുണ്ട്. ഇത്തവണയും പുരസ്കാരം നേടിയാല്‍ കൂടുതല്‍ തവണ യൂറോപ്പിന്റെ താരമെന്ന ബഹുമതിയില്‍ മെസ്സി പോര്‍ച്ചുഗല്‍ നായകൻ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ഒപ്പമെത്തും. ക്രിസ്റ്റ്യാനോ മൂന്ന് തവണ യുവേഫയുടെ മികച്ച താരം ആയിട്ടുണ്ട്. ഫ്രഞ്ച് ലീഗ് കിരീടം രണ്ടാം തവണയും പിഎസ്ജി നേടിയതും ലോകകപ്പ് ജയവുമാണ് മെസ്സിയെ പുരസ്കര വേദിയിലേക്ക് എത്തിക്കുന്നത്.
മാഞ്ചസ്റ്റര്‍ സിറ്റിയുടെ ട്രെബിള്‍ നേട്ടമാണ് എര്‍ലിങ് ഹാളണ്ടിനെ പുരസ്കാര വേദിയിലെത്തിച്ചത്. കഴിഞ്ഞ സീസണില്‍ പ്രീമിയര്‍ ലീഗില്‍ 35 മത്സരങ്ങളില്‍ നിന്ന് 36 ഗോളുകള്‍ ഹാളണ്ട് നേടിയിരുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒരു സീസണില്‍ ഒരു താരത്തിന്റെ ഏറ്റവും ഉയര്‍ന്ന ഗോള്‍വേട്ട ആണിത്. മാഞ്ചസ്റ്റര്‍ സിറ്റി സഹതാരമായ കെവിന് ഡിബ്രൂയ്നെ ആണ് മത്സര രംഗത്തുള്ള മറ്റൊരു താരം.
മാഞ്ചസ്റ്റര്‍ സിറ്റിക്ക് ട്രെബിള്‍ നേടിതന്ന പരിശീലകൻ പെപ് ഗ്വാര്‍ഡിയോള ആണ് മികച്ച പരിശീലകരുടെ പട്ടികയില്‍ മുന്നില്‍. സിമോണ്‍ ഇൻസാഗി, ലൂസിയാനോ സ്പല്ലേറ്റി എന്നിവരാണ് മത്സര രംഗത്തുള്ള മറ്റു രണ്ട് പേര്. ലാ ലീഗയിലെ ബാഴ്സലോണയുടെ വിജയമാണ് ഐറ്റാന ബോണ്‍മതിക്ക് മികച്ച വനിത താരങ്ങളുടെ പട്ടികയിലേക്ക് ഇടം നല്‍കിയത്. വനിത ലോകകപ്പില്‍ സ്പെയിൻ മുത്തമിടുമ്ബോള് മികച്ച താരത്തിനുള്ള ഗോള്‍ഡൻ ബോള്‍ സ്വന്തമാക്കിയത് ബോണ്‍മതി ആയിരുന്നു.