കാബൂള്‍:അഫ്ഗാനില്‍ നിന്ന് 10,000ത്തോളം പേരെ ഇനിയും ഒഴിപ്പിക്കാനുണ്ടെന്ന് യു.എസ്.ആര്‍മി മേജര്‍ ജനറല്‍ വില്ല്യം ടെയ്ലറാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 19,000 പേരെ ഒഴിപ്പിച്ചുവെന്ന് യു.എസ് അറിയിച്ചു. ആഗസ്റ്റ് 14ന് താലിബാന്‍ അധികാരം പിടിച്ചതിന് ശേഷം 70,000ത്തോളം പേരെയാണ് ഇത്തരത്തില്‍ അഫ്ഗാനില്‍ നിന്ന് പുറത്തെത്തിച്ചതെന്നും യു.എസ് സൈന്യം അറിയിച്ചു.
അതേസമയം കാബൂള്‍ വിമാനത്താവളത്തിലേക്ക് പോകരുതെന്ന് യു.എസ് പൗരന്‍മാര്‍ക്ക് അമേരിക്കയുടെ മുന്നറിയിപ്പ്. സുരക്ഷാഭീഷണിയുള്ളതിനാലാണ് അമേരിക്ക യാത്ര വിലക്കിയത്. ബ്രിട്ടണും പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വിമാനത്താവളത്തില്‍ നിലവിലുള്ളവര്‍ മടങ്ങിപ്പോകണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ മാസം 31നകം വിദേശികള്‍ മടങ്ങിപ്പോകണമെന്നാണ് താലിബാന്‍റെ അന്ത്യശാസനം.
Article Categories:
Latest News