സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നത് പരിഗണനയില്‍; വിദ്യാഭ്യാസ മന്ത്രി

September 2, 2021
252
Views

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകള്‍ തുറക്കുന്ന കാര്യം പരിഗണനയിലെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നതിന്‍റെ പ്രായോഗികത പഠിക്കാന്‍ വിദഗ്‌ധ സമിതിയെ നിയോഗിക്കുമെന്നും സമിതിയുടെ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കുമെന്നും മന്ത്രി അറിയിച്ചു.

സ്‌കൂളുകള്‍ തുറക്കുമ്ബോള്‍ എടുക്കേണ്ട മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച്‌ വിദ്യാഭ്യാസ വകുപ്പും സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം നടന്ന കൊവിഡ് അവലോകന യോഗത്തില്‍ കേരളത്തില്‍ സ്‌കൂളുകള്‍ തുറക്കാമെന്ന നിര്‍ദ്ദേശം അന്താരാഷ്ട്ര വിദഗ്‌ധര്‍ മുന്നോട്ടുവച്ചിരുന്നു. ഇതിന്‍റെ കൂടി പശ്ചാത്തലത്തിലാണ് സ്‌കൂളുകള്‍ തുറക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്‍റെ നീക്കം.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *